SWISS-TOWER 24/07/2023

UGC | വിദ്യാർഥികൾ ശ്രദ്ധിക്കുക: ഇത്തരം സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുക്കരുത്; ബിരുദത്തിന് അംഗീകാരമുണ്ടാവില്ല! യുജിസി മുന്നറിയിപ്പ്

 


ന്യൂഡെൽഹി: (KVARTHA) വിദേശ സർവകലാശാലകളുമായി സഹകരിച്ച് എഡ്‌ടെക് കമ്പനികളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് സുപ്രധാന വാർത്ത. ഇത്തരമൊരു കോളേജിൽ നിന്ന് പഠിക്കുന്ന ബിരുദങ്ങൾക്കൊന്നും സാധുതയില്ലെന്നും അത്തരം കോഴ്സുകളിൽ പ്രവേശനം നേടരുതെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (UGC) മുന്നറിയിപ്പ് നൽകി. വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് കാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾ സംബന്ധിച്ച് യുജിസി പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

UGC | വിദ്യാർഥികൾ ശ്രദ്ധിക്കുക: ഇത്തരം സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുക്കരുത്; ബിരുദത്തിന് അംഗീകാരമുണ്ടാവില്ല! യുജിസി മുന്നറിയിപ്പ്

കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെ ഒരു വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനും (HEI) ഇന്ത്യയിൽ ഒരു കോഴ്സും പഠിപ്പിക്കാൻ കഴിയില്ലെന്ന് വിജ്ഞാപത്തിൽ പറയുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏതെങ്കിലും ഫ്രാഞ്ചൈസി ക്രമീകരണത്തിന് കീഴിലും കോഴ്സുകൾ തുടങ്ങാനാവില്ല. അത്തരം പ്രോഗ്രാമുകൾ യുജിസി അംഗീകരിക്കുന്നതല്ല. ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾക്ക്, വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www(dot)ugc(dot)gov(dot)in സന്ദർശിക്കാവുന്നതാണ്.

യുജിസി മുന്നറിയിപ്പ് നൽകി

ചില എഡ്‌ടെക് കമ്പനികൾ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ടെലിവിഷനിലും പരസ്യം ചെയ്യുന്നതും ചില വിദേശ സർവകലാശാലകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് ഓൺലൈൻ മോഡിൽ ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതും യുജിസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യുജിസി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. അത്തരമൊരു ഫ്രാഞ്ചൈസി ക്രമീകരണം അനുവദനീയമല്ല, കൂടാതെ അത്തരം പ്രോഗ്രാമുകൾക്കോ ​​ബിരുദത്തിനോ യുജിസി അംഗീകാരം ഉണ്ടായിരിക്കില്ല. തട്ടിപ്പ് നടത്തുന്ന എല്ലാ എഡ്‌ടെക് കമ്പനികൾക്കെതിരെയും നടപടിയെടുക്കും. ഇതുകൂടാതെ വിദ്യാർഥികളും പൊതുജനങ്ങളും ഇക്കാര്യത്തിൽ ബോധവാന്മാരായിരിക്കണമെന്നും യുജിസി ആവശ്യപ്പെട്ടു.

അതിനിടെ, വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും യുജിസി അടുത്തിടെ നിയമങ്ങൾ പുറപ്പെടുവിച്ചതിന് ശേഷം ലോകമെമ്പാടുമുള്ള പത്ത് സർവകലാശാലകളെങ്കിലും ഫോറിൻ ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ (FHEA) പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Keywords: UGC, EdTech, Course, Education, HEI, Circular, Students, Study, Foreign, Online Course, UGC warns against courses offered by foreign universities, EdTech platforms.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia