UGC | വിദ്യാർഥികൾ ജാഗ്രതൈ! ഈ സർവകലാശാലകൾ വ്യാജമാണ്; പട്ടിക പുറത്തിറക്കി യുജിസി; കേരളത്തിലുമുണ്ട് ഒരു വ്യാജൻ

 


ന്യൂഡെൽഹി: (KVARTHA) യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (UGC) വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. വിദ്യാർഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കുന്നതിനായാണ് പട്ടിക പുറത്തിറക്കിയത്. ഇതോടൊപ്പം ഈ സർവകലാശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യുജിസി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ സർവകലാശാലകളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാതിരിക്കാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് കമ്മീഷൻ പറയുന്നു.

UGC | വിദ്യാർഥികൾ ജാഗ്രതൈ! ഈ സർവകലാശാലകൾ വ്യാജമാണ്; പട്ടിക പുറത്തിറക്കി യുജിസി; കേരളത്തിലുമുണ്ട് ഒരു വ്യാജൻ

വ്യാജ സർവകലാശാലകളുടെ സംസ്ഥാന തിരിച്ചുള്ള ലിസ്റ്റ് (സെപ്റ്റംബർ മാസം വരെ)

* ആന്ധ്രാപ്രദേശ്

1. ക്രൈസ്റ്റ് ന്യൂ ടെസ്‌റ്റമെന്റ് ഡീംഡ് യൂണിവേഴ്‌സിറ്റി, സെവൻത് ലെയ്ൻ, കാക്കുമാനുവരിത്തോട്, ഗുണ്ടൂർ, ആന്ധ്രാപ്രദേശ്-522002
2. ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ, എൻജിഒ കോളനി, വിശാഖപട്ടണം, ആന്ധ്രാപ്രദേശ്-530016.

* ഡെൽഹി

1. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് & ഫിസിക്കൽ ഹെൽത്ത് സയൻസസ് (AIIPHS) സ്റ്റേറ്റ് ഗവൺമെന്റ് യൂണിവേഴ്സിറ്റി, ഓഫീസ് കെ എച്ച്. നമ്പർ 608-609, ഒന്നാം നില, സന്ത് കൃപാൽ സിംഗ് പബ്ലിക് ട്രസ്റ്റ് ബിൽഡിംഗ്, അലിപൂർ, ഡൽഹി-110036
2. കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്, ദര്യഗഞ്ച്, ഡൽഹി
3. യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, ഡൽഹി
4. വൊക്കേഷണൽ യൂണിവേഴ്സിറ്റി, ഡൽഹി.
5. എഡിആർ-സെൻട്രിക് ജൂറിഡിക്കൽ യൂണിവേഴ്സിറ്റി, എഡിആർ ഹൗസ്, 8 ജെ, ഗോപാല ടവർ, 25 രാജേന്ദ്ര പ്ലേസ്, ന്യൂഡൽഹി - 110 008
6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനീയറിംഗ്, ന്യൂഡൽഹി.
7. വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, റോസ്ഗർ സേവാസദൻ, 672, സഞ്ജയ് എൻക്ലേവ്, ഡൽഹി-110033.
8. ആദ്ധ്യാത്മിക് വിശ്വവിദ്യാലയ, 351-352, ഫേസ്-1, ബ്ലോക്ക്-എ, വിജയ് വിഹാർ, റിത്താല, രോഹിണി, ഡൽഹി-110085

കർണാടക

1. ബഡഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി, ഗോകാക്ക്, ബെൽഗാം, കർണാടക.

കേരളം

1. സെന്റ് ജോൺസ് യൂണിവേഴ്സിറ്റി, കിഷനട്ടം, കേരളം.

മഹാരാഷ്ട്ര

1. രാജ അറബിക് യൂണിവേഴ്സിറ്റി, നാഗ്പൂർ, മഹാരാഷ്ട്ര.

പുതുച്ചേരി

1. ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ, നമ്പർ 186, തിലാസ്പേട്ട്, വഴുതവൂർ റോഡ്, പുതുച്ചേരി-605009

ഉത്തർപ്രദേശ്

1. ഗാന്ധി ഹിന്ദി വിദ്യാപീഠം, പ്രയാഗ്, അലഹബാദ്, ഉത്തർപ്രദേശ്.
2. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, കാൺപൂർ, ഉത്തർപ്രദേശ്.
3. നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി (ഓപ്പൺ യൂണിവേഴ്സിറ്റി), അചൽതൽ, അലിഗഡ്, ഉത്തർപ്രദേശ്.
4. ഭാരതീയ ശിക്ഷാ പരിഷത്ത്, ഭാരത് ഭവൻ, മതിയാരി ചിൻഹട്ട്, ഫൈസാബാദ് റോഡ്, ലഖ്നൗ, ഉത്തർപ്രദേശ് - 227 105

പശ്ചിമ ബംഗാൾ

1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത.
2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, 8-എ, ഡയമണ്ട് ഹാർബർ റോഡ്, ബിൽടെക് ഇൻ, രണ്ടാം നില, താക്കൂർപുർകൂർ, കൊൽക്കത്ത - 700063

Keywords: N ews, National, New Delhi, UGC, Universities, Education, Admission,  UGC releases state-wise list of fake universities as on September, check here.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia