UGC cautions | 'വ്യാജ സര്‍വകലാശാലകളെ സൂക്ഷിക്കുക'; കോളജ് പ്രവേശനങ്ങള്‍ തുടങ്ങാനിരിക്കെ 12-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് യുജിസിയുടെ മുന്നറിയിപ്പ്; പാകിസ്ഥാനില്‍ ഉപരിപഠനം വേണ്ടെന്നും നിര്‍ദേശം

 


ന്യൂഡെല്‍ഹി: (www.kvartha.com) കോളജ് പ്രവേശന നടപടികള്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (UGC) രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 'വ്യാജ' സ്ഥാപനങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് ഇത്തരത്തിലുള്ള 27 വ്യാജ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ യുജിസി കണ്ടെത്തിയിട്ടുണ്ട്.
          
UGC cautions | 'വ്യാജ സര്‍വകലാശാലകളെ സൂക്ഷിക്കുക'; കോളജ് പ്രവേശനങ്ങള്‍ തുടങ്ങാനിരിക്കെ 12-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് യുജിസിയുടെ മുന്നറിയിപ്പ്; പാകിസ്ഥാനില്‍ ഉപരിപഠനം വേണ്ടെന്നും നിര്‍ദേശം

രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികളോട് യുജിസി നിയമം അനുസരിച്ച് സ്ഥാപിക്കാത്തതും എന്നാല്‍ പ്രസ്താവിച്ച വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ബിരുദം നല്‍കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന ബിരുദങ്ങള്‍ തുടര്‍പഠനത്തിനോ ജോലിക്കോ സാധുതയുള്ളതല്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തിടെ, യുജിസി രണ്ട് അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അത്തരം സ്ഥാപനങ്ങളുടെ പുതിയ പട്ടിക ഉടന്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. 'ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍സ്', 'നാഷണല്‍ ബോര്‍ഡ് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍സ്' എന്നീ സ്ഥാപനങ്ങള്‍ യുജിസി നിയമം 1956 ലംഘിച്ച് കോഴ്സുകള്‍ നടത്തുന്നതായി യുജിസി അടുത്തിടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ബിരുദങ്ങള്‍ തുടര്‍പഠനത്തിനോ ജോലിക്കോ സാധുതയില്ലാത്തതിനാല്‍ ഈ സ്ഥാപനങ്ങളില്‍ പ്രവേശനം നേടരുതെന്ന് യുജിസി അഭ്യര്‍ഥിച്ചു.

നേരത്തെ, യുജിസി ഡെല്‍ഹിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആന്‍ഡ് ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സിനെതിരെയും സമാന നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബിരുദ കോഴ്സുകള്‍ വ്യാജമായി വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുന്നതിനായി യുജിസി കാലാകാലങ്ങളില്‍ അത്തരം അംഗീകാരമില്ലാത്ത കോളജുകള്‍, സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ പട്ടിക പുറത്തിറക്കുന്നു. വിദ്യാര്‍ത്ഥികളുടെ താല്‍പര്യം കണക്കിലെടുത്ത് ഇത്തരം സ്ഥാപനങ്ങളില്‍ യുജിസി കണ്ണ് വെക്കാറുണ്ട്.

കഴിഞ്ഞ വര്‍ഷം യുജിസി ഇത്തരത്തിലുള്ള 24 ഓളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തി അവര്‍ നല്‍കിയ ബിരുദങ്ങള്‍ 'അസാധുവും വ്യാജവും' ആയി പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ ഇത് നന്നായി പരിശോധിക്കണമെന്ന് യുജിസി പറയുന്നു. ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന് യുജിസിയുടെ അംഗീകാരമുണ്ടെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉറപ്പാക്കണം. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യുജിസി വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്.

ഇന്ത്യയില്‍ സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന യുജിസിയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷനും (AICTE) പാകിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ സംയുക്ത ഉപദേശത്തില്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാനിലെ ഒരു കോളജിലോ വിദ്യാഭ്യാസ സ്ഥാപനത്തിലോ പ്രവേശനം നേടരുതെന്ന് പറയുന്നുണ്ട്. യുജിസി പ്രകാരം പാകിസ്ഥാനില്‍ വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ജോലിയും ഉന്നത വിദ്യാഭ്യാസവും ലഭിക്കില്ല. സാങ്കേതിക വിദ്യാഭ്യാസത്തിനോ ഉന്നത വിദ്യാഭ്യാസത്തിനോ മറ്റേതെങ്കിലും കോഴ്സിനോ വേണ്ടി പാകിസ്ഥാനിലേക്ക് പോകുന്ന ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് തുടര്‍ പഠനത്തിനോ ജോലിക്കോ വേണ്ടി ഇന്ത്യയില്‍ പ്രവേശനം നേടാനാവില്ല.

Keywords: College-Admission, UGC-News, Education News, Fraud Alert, Fake Universities, UGC cautions Class 12 students against fake universities; says no to higher studies in Pak.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia