അവര്‍ ജയിലില്‍ കിടന്ന് മരിക്കട്ടെ.,വിദേശവ്യവസായിയെ മൃഗ്രിയമായി കൊലപ്പെടുത്തിയ മരുമകള്‍ക്കും പേരക്കുട്ടിക്കുമെതിരെ ഒരമ്മ

 


ഉഡുപ്പി: (www.kvartha.com 06.11.2016)  ഇനി അവര്‍ പുറം ലോകം കാണരുത്. ജയിലില്‍ കിടന്ന് നരകിച്ച് തീരണം അവരുടെ ജീവിതം. ഇത് ഒരമ്മയുടെ നെഞ്ച് പൊട്ടിയുള്ള വിലാപമാണ്. വ്യവസായി പ്രമുഖനായ സ്വന്തം മകനെ മൃഗ്രിയമായി കൊലപ്പെടുത്തിയ മരുമകള്‍ക്കും പേരക്കുട്ടിക്കുമെതിരെയുള്ള പ്രതിക്ഷേധത്തിന്റെ അലയൊലികള്‍ ഈ വാക്കുകളില്‍ കാണാം. കുറ്റക്കാരെ കണ്ടെത്തിയതില്‍ വളരെയധികം സന്തോഷമുണ്ട്. എന്റെ മകന്‍ അധ്വാനിച്ചതെല്ലാം തട്ടിയെടുത്ത് അവനെ ഇല്ലാതാക്കിയവരെ കണ്ടെത്തി ശിക്ഷിച്ചതില്‍ ഒരുപാട് നന്ദിയുണ്ട്. ഗുലാബി ഷെട്ടി എന്ന അമ്മ വേദനയോടെ പറയുന്നു

അവര്‍ ജയിലില്‍ കിടന്ന് മരിക്കട്ടെ.,വിദേശവ്യവസായിയെ മൃഗ്രിയമായി കൊലപ്പെടുത്തിയ മരുമകള്‍ക്കും പേരക്കുട്ടിക്കുമെതിരെ ഒരമ്മജൂലൈ മാസം ഇരുപത്തിയെട്ടിനായിരുന്നു വിദേശവ്യവസായ പ്രമുഖനായ ഭാസ്‌കര്‍ ഷെട്ടിയെ സ്വന്തം വീട്ടില്‍ വെച്ച് കാണാതാവുന്നത്. ഇതിനെത്തുടര്‍ന്ന് മാതാവ് ഗുലാബി ഷെട്ടി നല്‍കിയ പരാതിയിന്മേല്‍ മണിപാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ച ഭാസ്‌കരഷെട്ടിയുടെ ഭാര്യ രാജേശ്വരി(50), മകന്‍ നവനീത്(20), കുടുംബജോത്സ്യന്‍ നിരജ്ഞന്‍ എന്നിവരെ കുറ്റക്കാരായി കണ്ടെത്തിയത്. ഭാസ്‌കര്‍ ഷെട്ടിയും ഭാര്യയും തമ്മില്‍ സ്വരചേര്‍ച്ചയില്ലായിരുന്നുവെന്നും രാജേശ്വരി ജീവിതത്തിലേക്ക് വന്നതിനുശേഷം ഭാസ്‌കരഷെട്ടി സന്തോഷമെന്തെന്നറിഞ്ഞിട്ടില്ലെന്നും ഗുലാബ് ഷെട്ടി ഓര്‍ക്കുന്നു

സംഭവത്തെക്കുറിച്ച് അധികൃതര്‍ പറയുന്നതിങ്ങനെ, സ്വത്ത് ഭാഗം വെക്കുന്നതിലുള്ള തര്‍ക്കമാണ് ഭാസ്‌കരഷെട്ടിയുടെ മരണത്തില്‍ കലാശിച്ചത്. ജൂലൈ 28ന് വലിയ രീതിയിലുള്ള തര്‍ക്കം സ്വത്ത് സംബന്ധിച്ച് ഉഡുപ്പിയിലെ വീട്ടിലുണ്ടായി. തുടര്‍ന്ന് കുളിക്കാന്‍ പോയ ഭാസ്‌കരഷെട്ടി കുളിച്ചിറങ്ങവേ മുഖത്തേക്ക് കുരുമുളക് സ്േ്രപ ചെയ്ത പ്രതികള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് ഷെട്ടിയെ ക്രൂരമായി മര്‍ദിക്കുകയും വിഷം കുത്തി വെയ്ക്കുകയും ചെയ്തു.

പിന്നീട് ഉഡുപ്പിയില്‍ നിന്ന് 36 കിലോമീറ്റര്‍ ദൂരം സ്ഥിതി ചെയ്യുന്ന നിരജ്ഞന്റെ വീട്ടില്‍ കൊണ്ടുപോയി ഹോമകുണ്ഡത്തില്‍ ദഹിപ്പിക്കുകയുമായിരുന്നുവെന്ന് സി ഐ ഡി വിഭാഗം ഉഡുപ്പി കോടതിയില്‍ സമര്‍പ്പിച്ച 1300 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. നിരജ്ഞന്റെ പിതാവ് ശ്രീനിവാസ് ഭട്ട്് ഡ്രൈവര്‍ രാഘവേന്ദ്രയും ചേര്‍ന്ന വീടും പരിസരവും വൃത്തിയാക്കുകയും ചെയ്തു. ശേഷം ചിതാഭസ്മവും എല്ലുകളും പുഴയില്‍ ഒഴുക്കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

സംശയത്തെ ത്തുടര്‍ന്ന് സി ഐ ഡികള്‍ നടത്തിയ അന്വേഷണത്തിലാണ് കത്താതെ അവശേഷിച്ച എല്ലുകള്‍ കണ്ടുകിട്ടുകയും ഫോറന്‍സിക് വിഭാഗം നടത്തിയ വിശകലനത്തിലൂടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ പുറംലോകമറിയുന്നത്. രാജേശ്വരി, നവനീത്, നിരജ്ഞന്‍ എന്നിവര്‍ക്കെതിരെ കൊലപാതകത്തിനും നിരജ്ഞന്റെ പിതാവിനും ഡ്രൈവര്‍ക്കുമെതിരെ തെളിവ് നശിപ്പിച്ചതിനും കേസെടുക്കുകയായിരുന്നു
Also Read: എസ്എസ്എഫ് മാനവ സംഗമം സമാപിച്ചു; അറിവിന്റെ തുല്യതയിലൂടെ മാനവികതയുടെ സന്ദേശം വളര്‍ത്തണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

Keywords: Jail, Killed, Son, Murder case, Mother, Death, Wife, Priest, Accused, Court, Abu Dhabi, investigates, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia