Udhayanidhi Stalin | മാമന്നന്‍ തന്റെ അവസാന സിനിമ; 11 വര്‍ഷത്തെ അഭിനയ ജീവിതത്തോട് വിടപറഞ്ഞ് ഉദയനിധി സ്റ്റാലിന്‍
Jul 1, 2023, 16:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) 'മാമന്നന്‍' തന്റെ അവസാന സിനിമയാണെന്ന് പ്രഖ്യാപിച്ച് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് 'മാമന്നന്‍'. ചിത്രം നിര്‍മിച്ചിരിക്കുന്നതും ഉദയനിധി സ്റ്റാലിനാണ്.
ജൂണ്‍ 29 ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും മികച്ച സ്വീകര്യതയാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് നാല് കോടി രൂപ കലക്ഷന്‍ നേടിയിട്ടുണ്ട്. മാമന്നന്‍ സിനിമയുടെ പ്രഖ്യാപനവേളയില്‍ തന്നെ ഇത് തന്റെ അവസാന ചിത്രമായിരിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തില്‍ ഏറെ അഭിമാനിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉദയനിധി.
എന്റെ ആദ്യ ചിത്രത്തിലും അവസാന ചിത്രത്തിലും എന്നും അഭിമാനിക്കുമെന്നും നടന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
'മാമന്നന്‍' എന്ന ചിത്രത്തില്‍ സാമൂഹിക അനീതിയെ കുറിച്ചാണ് പറയുന്നത്. സിനിമയുടെ പ്രമേയവും തിരക്കഥയും ഫ്രെയിമുകളും എനിക്ക് ഇഷ്ടമായി. കൂടാതെ മാരി സെല്‍വരാജിനോടൊപ്പം പ്രവര്‍ത്തിക്കാനും ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു'- എന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്നാട് യുവജനക്ഷേമ കായിക വികസന മന്ത്രിയാണ് സ്റ്റാലിന്‍. 2012ല്‍ പുറത്തിറങ്ങിയ എം രാജേഷ് സംവിധാനം ചെയ്ത 'ഒരു കാല്‍ ഒരു കണ്ണാടി' എന്ന ചിത്രത്തിലൂടെയാണ് ഉദയനിധി സ്റ്റാലിന്‍ വെള്ളിത്തിരയില്‍ എത്തിയത്. ഹന്‍സിക മൊട്‌വാനി, സന്താനം എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ആ വര്‍ഷത്തെ തമിഴിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.
കന്നി ചിത്രത്തോടെ തന്നെ തമിഴ് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞു. 11 വര്‍ഷത്തിനിടെ ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ് ഉദയനിധി കോളിവുഡ് സിനിമാ ലോകത്തിന് നല്‍കിയത്.
ജൂണ്‍ 29 ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും മികച്ച സ്വീകര്യതയാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് നാല് കോടി രൂപ കലക്ഷന്‍ നേടിയിട്ടുണ്ട്. മാമന്നന്‍ സിനിമയുടെ പ്രഖ്യാപനവേളയില്‍ തന്നെ ഇത് തന്റെ അവസാന ചിത്രമായിരിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തില്‍ ഏറെ അഭിമാനിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉദയനിധി.
എന്റെ ആദ്യ ചിത്രത്തിലും അവസാന ചിത്രത്തിലും എന്നും അഭിമാനിക്കുമെന്നും നടന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
'മാമന്നന്‍' എന്ന ചിത്രത്തില്‍ സാമൂഹിക അനീതിയെ കുറിച്ചാണ് പറയുന്നത്. സിനിമയുടെ പ്രമേയവും തിരക്കഥയും ഫ്രെയിമുകളും എനിക്ക് ഇഷ്ടമായി. കൂടാതെ മാരി സെല്‍വരാജിനോടൊപ്പം പ്രവര്‍ത്തിക്കാനും ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു'- എന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
കന്നി ചിത്രത്തോടെ തന്നെ തമിഴ് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞു. 11 വര്‍ഷത്തിനിടെ ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ് ഉദയനിധി കോളിവുഡ് സിനിമാ ലോകത്തിന് നല്‍കിയത്.
Keywords: Udhayanidhi Stalin on quitting acting after 'Maamannan,' and his political road ahead, Chennai, News, Udhayanidhi Stalin, Politics, Quitting Acting After 'Maamannan, Released, Collection, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.