മുസ്ലിംകളും പൗരന്മാര്‍ തന്നെ, അതിന്റെ പേരില്‍ ആരും രാജ്യം വിടേണ്ടി വരില്ലെന്ന് മുസ്ലിം നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ

 


മുംബൈ: (www.kvartha.com 23.01.2020) പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം തുടരുന്നതിനിടെ ബിജെപി സര്‍ക്കാരിനെതിരെ ശിവസേന രംഗത്ത്. മുസ്ലിംകളും പൗരന്മാര്‍ തന്നെയാണെന്നും പൗരത്വത്തിന്റെ പേരില്‍ ആരും രാജ്യം വിടേണ്ടി വരില്ലെന്നും മുസ്ലിം നേതാക്കള്‍ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ ഉറപ്പ് നല്‍കി.

പൗരത്വബില്ലിനെ ചൊല്ലി ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു. മുംബൈ പൊലീസ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിലാണ് ഉദ്ദവ് ഉറപ്പ് നല്‍കിയത്. കേരള സര്‍ക്കാര്‍ ചെയ്തതുപോലെ പൗരത്വ ബില്ലിനെതിരെ മഹാരാഷ്ട്ര നിയമസഭയും പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

മുസ്ലിംകളും പൗരന്മാര്‍ തന്നെ, അതിന്റെ പേരില്‍ ആരും രാജ്യം വിടേണ്ടി വരില്ലെന്ന് മുസ്ലിം നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ

റാസാ അക്കാദമി ജനറല്‍ സെക്രട്ടറി സഈദ് നൂരിയുടെ നേതൃത്വത്തില്‍ 200 ഓളം നേതാക്കന്മാരാണ് താക്കറയെ കണ്ടത്. കൂടിക്കാഴ്ചയ്ക്ക് മുംബൈ പൊലീസ് വേദി ഒരുക്കുകയായിരുന്നു. മുസ്ലിംകളും രാജ്യത്തെ പൗരന്മാരെ തന്നെയാണെന്നും പൗരത്വം ആര്‍ക്കും ഇല്ലാതാക്കാനാവില്ലെന്നും ഉദ്ദവ് പറഞ്ഞതായി സഈദ് നൂരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai, News, National, Muslim, Leaders, Chief Minister, BJP, Uddhav Thackeray, meets, CAA, Police, Maharashtra  chief minister, Uddhav Thackeray meets 200 Muslim leaders, says ‘no one will have to leave the country’ 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia