Uddhav Thackeray Says | 'ചിലരുടെ വിചാരം ശിവസേന തുറസായ സ്ഥലത്ത് കിടക്കുന്ന വസ്തുവാണെന്നും എടുത്തുകൊണ്ട് പോകാന്‍ കഴിയുമെന്നുമാണ്'; ഏകനാഥ് ഷിന്‍ഡെക്കെതിരെ ആഞ്ഞടിച്ച് ഉദ്ധവ് താകറെ
Aug 14, 2022, 16:06 IST
ADVERTISEMENT
മുംബൈ: (www.kvartha.com) മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്‌ക്കെതിരെ ആഞ്ഞടിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താകറെ. പാര്‍ടിയുടെ പൈതൃകത്തിന്മേല്‍ അവകാശവാദം ഉന്നയിക്കുന്നവരോട്, 'ചിലര്‍ വിചാരിക്കുന്നത് ശിവസേന തുറസ്സായ സ്ഥലത്ത് കിടക്കുന്ന വസ്തുവാണെന്നും എടുത്തുകൊണ്ട് പോകാന്‍ കഴിയുമെന്നാണ്' എന്ന് ശിവസേന നേതാവ് ഉദ്ധവ് താകറെ വിമര്‍ശിച്ചു. 1960-ല്‍ ബാല്‍ താകറെ സ്ഥാപിച്ച ശിവസേന വാരികയായ 'മാര്‍മിക്' ന്റെ 62-ാം സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സേനയുടെ അടിത്തറ ആഴത്തിലുള്ളതും ശക്തവുമാണെന്നും പാര്‍ടിയുടെ മേല്‍ ആര്‍ക്കും അവകാശവാദം ഉന്നയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂണില്‍ ഭൂരിപക്ഷം സേന എംഎല്‍എമാരും ഷിന്‍ഡെയ്ക്കൊപ്പം പോയപ്പോള്‍ ഉദ്ധവിന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു. ജൂണ്‍ 30ന് ബിജെപി പിന്തുണയോടെ ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഷിന്‍ഡെ ക്യാംപുമായി ഉദ്ധവ് താകറെയുടെ നേതൃത്വത്തിലുള്ള ശിവസേന രാഷ്ട്രീയ പോരാട്ടത്തിലാണ്. ഷിന്‍ഡെ വിഭാഗം ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'വില്ലും അമ്പും' വേണമെന്ന അവകാശവാദമുന്നയിച്ചിട്ടുണ്ട്, വിഷയം തെരഞ്ഞെടുപ്പ് കമീഷന്റെ പരിഗണനയിലാണ്.
'62 വര്‍ഷം മുമ്പ് അശാന്തമായ മനസുകള്‍ക്ക് ശബ്ദം നല്‍കിയ കാര്‍ടൂണുകള്‍ 'മാര്‍മിക്' വഴിയാണ് ശിവസേനയുടെ വിത്ത് പാകിയത്. ശിവസേന ഇല്ലായിരുന്നെങ്കില്‍ മഹാരാഷ്ട്രയിലെ മറാതികള്‍ക്കും രാജ്യത്തെ ഹിന്ദുക്കള്‍ക്കും എന്ത് സംഭവിക്കുമായിരുന്നുവെന്ന് ഊഹിക്കാം', ഉദ്ധവ് താകറെ പറഞ്ഞു. 1960-ല്‍ അന്നത്തെ രാഷ്ട്രീയ കാര്‍ടൂണിസ്റ്റായിരുന്ന ബാല്‍ താകറെയാണ് 'മാര്‍മിക്' ആരംഭിച്ചത്. 1966-ല്‍ നിലവില്‍ വന്ന ശിവസേന, പാര്‍ടിയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയായിട്ടാണ് മാസികയെ കാണുന്നത്.
തൊഴിലില്ലായ്മ, ഉത്തരേന്ത്യന്‍ കുടിയേറ്റക്കാരുടെ കുത്തൊഴുക്ക്, മറാതി തൊഴിലാളികളുടെ പിരിച്ചുവിടല്‍ എന്നിവ ഉള്‍പെടെയുള്ള അക്കാലത്തെ സാധാരണ മറാതി ജനങ്ങളുടെ പ്രശ്നങ്ങളില്‍ 'മാര്‍മിക്' ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 'രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുകയാണ്, എന്നാല്‍ നിലവിലെ സാഹചര്യം നോക്കുമ്പോള്‍ നമ്മള്‍ അടിമത്തത്തിന്റെ നാളുകളിലേക്ക് മടങ്ങുകയാണോ എന്ന് ചിന്തിക്കുന്നു. പ്രാദേശിക പാര്‍ടികളെക്കുറിച്ചുള്ള ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ പരാമര്‍ശം ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ്', താകറെ കൂട്ടിച്ചേർത്തു. കുടുംബങ്ങള്‍ ഭരിക്കുന്ന പാര്‍ടികള്‍ നശിക്കുമ്പോള്‍ ബിജെപി പോലുള്ള പ്രത്യയശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടി മാത്രമേ നിലനില്‍ക്കൂ എന്ന് നദ്ദ അടുത്തിടെ പറഞ്ഞിരുന്നു.
ശിവസേന ഒരിക്കലും ഇല്ലാതാകില്ലെന്നും താക്കറെ പറഞ്ഞു. നിങ്ങള്‍ക്ക് സംസ്ഥാന സര്‍കാരുകളെ അട്ടിമറിക്കാന്‍ പണമുണ്ട്, പക്ഷേ സായുധ സേനയിലെ റിക്രൂട്മെന്റിന് വേണ്ടി പണമില്ല, അഗ്‌നിപഥ് പദ്ധതിയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അടുത്തിടെ മന്ത്രിസഭ വികസിപ്പിച്ചെങ്കിലും വകുപ്പുകളുടെ വിഭജനം ഇനിയും നടക്കാത്തതിനാല്‍ താകറെ മുഖ്യമന്ത്രി ഷിന്‍ഡെയെയും പരിഹസിച്ചു. മന്ത്രിമാര്‍ ഉത്തരവാദിത്തമില്ലാതെ വെറുതെ ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 75 വര്‍ഷത്തെ ഇന്‍ഡ്യയുടെ യാത്രയെ എടുത്തുകാട്ടുന്ന 1947 മുതലുള്ള കാര്‍ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ കാര്‍ടൂണിസ്റ്റുകളോട് സേനാ പ്രസിഡന്റ് അഭ്യര്‍ഥിച്ചു.

Keywords: Latest-News, National, Top-Headlines, Political Party, Politics, Sivasena, Maharashtra, Workers, Uddhav Thackeray, Eknath Shinde, Uddhav Thackeray hits out at Eknath Shinde: 'Some people think Shiv Sena is...'.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.