Assault | ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞു; 'കുട്ടിയുടെ തല മേശയില്‍ ഇടിപ്പിച്ച് അധ്യാപകന്‍'; പല്ലുകള്‍ നഷ്ടപ്പെട്ടതായി പരാതി

 


ADVERTISEMENT

ഉദയ്പുര്‍: (www.kvartha.com) ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞ കുട്ടിയുടെ തല അധ്യാപകന്‍ മേശയില്‍ ഇടിപ്പിച്ചതിനെ തുടര്‍ന്ന് പല്ലുകള്‍ നഷ്ടപ്പെട്ടതായി പരാതി.

 രാജസ്താനിലെ ഉദയ്പുരിലെ സ്‌കൂളില്‍ പഠിക്കുന്ന സംയക് നന്ദാവത് എന്ന 14-കാരനാണ് അധ്യാപകന്റെ മര്‍ദനത്തില്‍ പരിക്കേറ്റത്. ഇതുസംബന്ധിച്ച് കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ക്ലാസില്‍ ചോദ്യം ചോദിക്കുന്നതിനിടെ ഹിന്ദി അധ്യാപകനായ കമലേഷ് വൈഷവ് വിദ്യാര്‍ഥിയുടെ തല പിടിച്ച് മേശയിലിടിപ്പിച്ചെന്നും തുടര്‍ന്ന് മുന്‍നിരയിലെ പല്ലുകള്‍ പൊട്ടിപ്പോയെന്നുമാണ് ആരോപണം.


Assault | ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞു; 'കുട്ടിയുടെ തല മേശയില്‍ ഇടിപ്പിച്ച് അധ്യാപകന്‍'; പല്ലുകള്‍ നഷ്ടപ്പെട്ടതായി പരാതി

ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ ക്ലാസിലെ മറ്റൊരു കുട്ടിയോട് ചോദ്യം ചോദിച്ചിരുന്നു. എന്നാല്‍ സംയക് ഈ ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് അധ്യാപകന്‍ സംയകിന്റെ തല പിടിച്ച് മേശയിലിടിച്ചതെന്നാണ് പരാതി.

ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ഥി വീട്ടിലെത്തിയതോടെയാണ് സംഭവം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിതാവ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പരാതിയില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

അതേസമയം, വിദ്യാര്‍ഥി ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ തല മേശയിലിടിച്ചതാണെന്നാണ് സ്‌കൂള്‍ മാനേജ്മെന്റിന്റെ പ്രതികരണം. സംഭവം അപകടമാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തങ്ങള്‍ തയാറാണെന്നും അധികൃതര്‍ പറഞ്ഞു. ഇനി അധ്യാപകന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പ് ഉദയ്പുരിലെ മറ്റൊരു സ്‌കൂളിലും സമാനമായ പരാതി ഉയര്‍ന്നിരുന്നു. അധ്യാപകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നെന്നായിരുന്നു പരാതി. ക്ലാസിലിരുന്ന് ചിപ്സ് കഴിച്ചതിനാണ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചത്.

Keywords: Udaipur teacher Assault's pupil, Rajasthan, News, Teacher, Assault, Injury, Complaint, Police, Hospital, Treatment, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia