Udaipur Murder | സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ ഉദയ്പൂരില്‍ പട്ടാപ്പകല്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താന്‍ വേണ്ടി'; പ്രതികളുടെ രാജ്യാന്തര ബന്ധങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും അശോക് ഗെലോട്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയ്പുര്‍: (www.kvartha.com) രാജസ്താനിലെ ഉദയ്പൂരില്‍ സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ കഴുത്തറുത്തു കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താന്‍ വേണ്ടിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി മുഖ്യമന്ത്രി അശോക് ഗെലോട്.

രണ്ട് പ്രതികളുടെയും രാജ്യാന്തര ബന്ധങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഉന്നതതല യോഗം ചേര്‍ന്നതായും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Udaipur Murder | സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ ഉദയ്പൂരില്‍ പട്ടാപ്പകല്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താന്‍ വേണ്ടി'; പ്രതികളുടെ രാജ്യാന്തര ബന്ധങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും അശോക് ഗെലോട്

'ദേശീയ അന്വേഷണ ഏജന്‍സി (NIA) സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. അന്വേഷണത്തില്‍ രാജസ്താന്‍ ആന്റി ടെററിസം സ്‌ക്വാഡ് (ATS) പൂര്‍ണമായി സഹകരിക്കും. പൊലീസും ഭരണകൂടവും സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കണം' എന്നും ഗെലോട് ട്വീറ്റ് ചെയ്തു.

ധന്‍മണ്ഡിയില്‍ സുപ്രീം ടെയ്ലേഴ്‌സ് എന്ന തയ്യല്‍ കട നടത്തിയിരുന്ന കനയ്യ ലാല്‍ (48) ആണ് ചൊവ്വാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ ചൊവ്വാഴ്ച രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല ചെയ്യുന്നതിന്റെ വീഡിയോ പ്രതികള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.

പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് കനയ്യ ലാലിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.

Keywords: Udaipur Killers Have 'Links To Other Countries': Ashok Gehlot Cites Probe', Jaipur, Rajasthan, News, Politics, Chief Minister, Twitter, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script