Lulu Group in UP | യുപിയില്‍ പുതിയ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു; സമ്മേളന നഗരിയിലെ ലുലു പവലിയനും മോദി സന്ദര്‍ശിച്ചു

 


ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശ് സര്‍കാരിന്റെ മൂന്നാമത് നിക്ഷേപ സമ്മേളനത്തിനും വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങിനും തുടക്കമായി. ലക്നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ചു.

Lulu Group in UP | യുപിയില്‍ പുതിയ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു; സമ്മേളന നഗരിയിലെ ലുലു പവലിയനും മോദി സന്ദര്‍ശിച്ചു

600 ലധികം നിക്ഷേപകരുടെ വിവിധ സംരംഭങ്ങള്‍, മെഗാ പ്രോജക്ടുകള്‍, നിരവധി സ്റ്റാര്‍ടപ്പുകള്‍, സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കോവിഡ് വെല്ലുവിളികള്‍ക്ക് ശേഷം ഈ രീതിയില്‍ ഇന്‍ഡ്യയില്‍ നടക്കുന്ന ആദ്യത്തെ പരിപാടിയാണിത്. ഉത്തര്‍പ്രദേശില്‍ ഇതുവരെ 80,000 കോടി രൂപയുടെ പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ ധാരണയായിട്ടുണ്ട്.

അതിനിടെ അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ് ലക്‌നൗവില്‍ 2,000 കോടി രൂപ ചെലവിട്ട് മാള്‍ പണികഴിപ്പിച്ചിട്ടുണ്ട്. കൂടാതെ, പുതുതായി മൂന്ന് പദ്ധതികള്‍ കൂടി നടപ്പിലാക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസുഫലി പ്രഖ്യാപിക്കുകയും ചെയ്തു. വാരണാസിയിലും പ്രയാഗ് രാജിലും ഓരോ മാളും ഗ്രേറ്റര്‍ നോയിഡയില്‍ ലുലു ഫുഡ് പ്രോസസിങ് ഹബും നിര്‍മിക്കാനാണ് പദ്ധതി. യുപിയിലെ പുതിയ പദ്ധതികളെപ്പറ്റി സമ്മേളന നഗരിയിലെ ലുലു പവലിയന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിയോട് യൂസുഫലി വിശദീകരിച്ചു.

ലക്നൗവിലെ ലുലു മാള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഉദ്ഘാടനം ചെയ്യും. മറ്റ് മൂന്ന് പുതിയ പ്രോജക്ടുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് യൂസുഫലി അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന മികച്ച വികസനസംരംഭങ്ങളെ യൂസുഫലി പ്രശംസിക്കുകയും ചെയ്തു.

Keywords: UAE’s Lulu Group announces 3 new projects in Uttar Pradesh, News, Inauguration, Prime Minister, Narendra Modi, M.A.Yusafali, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia