Love Phobia | സുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ ഭയമാണോ, റൊമാന്റിക് സംസാരങ്ങളോട് പേടിയാണോ?പ്രണയവുമായി ബന്ധപ്പെട്ട അപകടകരമായ ഫോബിയകൾ ഇതാ; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

 


ന്യൂഡെൽഹി: (KVARTHA) ലോകത്തിലെ എല്ലാ മനുഷ്യരും എന്തിനെയെങ്കിലും ഭയപ്പെടുന്നു, ചിലർ ഉയരത്തെ ഭയപ്പെടുന്നു, ചിലർ വെള്ളത്തെ, മറ്റു ചിലർക്ക് പാറ്റയെ പോലും പേടിയാണ്. എന്നാൽ സ്നേഹം തന്നെ ഒരു വ്യക്തിയെ ഭയപ്പെടുത്താൻ തുടങ്ങുമ്പോൾ എന്തുചെയ്യണം? അതെ, പ്രണയത്തെപ്പോലും ആരെങ്കിലും ഭയപ്പെടുമോ എന്ന് പലരും ആശ്ചര്യപ്പെട്ടേക്കാം. എന്നാൽ ചിലപ്പോൾ ഈ ഭയം മനുഷ്യരിൽ ഫോബിയയ്ക്ക് കാരണമാകുന്നു, ഈ ഭയത്തെ 'ലവ്ഫോബിയ' എന്ന് വിളിക്കുന്നു. പല തരത്തിലുള്ള ലവ്ഫോബിയ ഉണ്ട്, പലപ്പോഴായി ഇവയെ കുറിച്ചുള്ള വിവരമില്ലായ്മ മൂലം പലരുടെയും പ്രണയ ജീവിതം തകരുന്നു. ഈ വാലന്റൈൻസ് വാരത്തിൽ അതിനെക്കുറിച്ച് അറിയാം.

Love Phobia | സുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ ഭയമാണോ, റൊമാന്റിക് സംസാരങ്ങളോട് പേടിയാണോ?പ്രണയവുമായി ബന്ധപ്പെട്ട അപകടകരമായ ഫോബിയകൾ ഇതാ; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കമ്മിറ്റ്മെൻ്റ്ഫോബിയ:

പങ്കാളിക്ക് ഒരു വാഗ്ദാനവും നൽകാൻ കഴിയില്ലെന്ന് ഒരു വ്യക്തിക്ക് എപ്പോഴും തോന്നുന്ന അവസ്ഥയാണിത്. അത്തരം ആളുകൾ ഒരു ബന്ധത്തിൽ ഏർപ്പെടാൻ ഭയപ്പെടുന്നു. ആരോടും പ്രതിബദ്ധത പുലർത്താൻ കഴിയില്ലെന്നാണ് ഇവർ സ്വയം വിചാരിക്കുന്നത്. പുരുഷന്മാരിലാണ് ഈ ഫോബിയ കൂടുതലായി കാണപ്പെടുന്നത്. 20-ഓ 30-ഓ ശതമാനം ആളുകളിലും ഇത് ഉണ്ടാകാറുണ്ട്. ഈ ഫോബിയ അനുഭവിക്കുന്ന ആളുകൾ ഏതെങ്കിലും തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും അതിൻ്റെ അനന്തരഫലങ്ങൾ നേരിടുന്നതിനും ഭയപ്പെടുന്നതായി വിദഗ്ധർ വിശ്വസിക്കുന്നു.

മെട്രോഫോബിയ:

നിങ്ങൾ റൊമാൻ്റിക് ആയി സംസാരിക്കാൻ ഇഷ്ടപ്പെടുകയും നിങ്ങളുടെ പങ്കാളി ഇതിൽ നിന്നെല്ലാം ഒളിച്ചോടുകയും ചെയ്യുന്നുവെങ്കിൽ, അവരിൽ സമ്മർദം ചെലുത്തുകയോ ദേഷ്യപ്പെടുകയോ ചെയ്യരുത്. കാരണം നിങ്ങളുടെ പങ്കാളിക്ക് മെട്രോഫോബിയ ആയിരിക്കാം. ഈ ഭയം അനുഭവിക്കുന്ന വ്യക്തിക്ക് കവിതയോ റൊമാൻ്റിക് കാര്യങ്ങളോ സംസാരിക്കാൻ കഴിയില്ല. മെട്രോഫോബിയ ബാധിച്ച ഒരാൾ കവിതകളെ വല്ലാതെ ഭയപ്പെടുന്നു, പ്രണയലേഖനങ്ങളോടും ഇവർക്ക് വെറുപ്പായിരിക്കും.

സോക്കോലെറ്റോഫോബിയ:

ഹൃദയാകൃതിയിലുള്ള ചോക്ലേറ്റ് പെട്ടികൾ പ്രണയദിനത്തിൽ സമ്മാനമായി നൽകാറുണ്ട്. എന്നാൽ ഈ റൊമാൻ്റിക് സമ്മാനം സോക്കോലെറ്റോഫോബിയ ബാധിച്ച ഒരു വ്യക്തിയെ ഭയപ്പെടുത്തും. ഇവർക്ക് ചോക്ലേറ്റിനെ ഭയമായിരിക്കും. ഇത് പലർക്കും സംഭവിക്കാറുണ്ട്. ഈ ഫോബിയ കാരണം, നിരവധി കമിതാക്കളുടെ വാലൻ്റൈൻസ് ഡേ കുളമായിട്ടുണ്ട്.

ഫിലിമറ്റോഫോബിയ:

നിങ്ങളുടെ പങ്കാളി നിങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും നിങ്ങളെ ചുംബിക്കാൻ ഭയപ്പെടുകയും ചെയ്യുന്നുവെങ്കിൽ, ഒരുപക്ഷേ ഫിലോമെറ്റോഫോബിയയാൽ ബുദ്ധിമുട്ടുന്നുണ്ടാകാം. ഈ ഫോബിയ അനുഭവിക്കുന്ന ആളുകൾക്ക് നന്നായി ചുംബിക്കാൻ കഴിയില്ല, അതിനാൽ അവരുടെ ബന്ധം അധികകാലം നിലനിൽക്കില്ല. ചുംബിക്കുമ്പോൾ വായിൽ നിന്ന് ബാക്ടീരിയയും അണുക്കളും കൈമാറ്റം ചെയ്യപ്പെടുന്നു, അത് അവരെ രോഗികളാക്കുന്നു എന്ന ചിന്തയാണ് ഇത്തരക്കാരെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ചിലപ്പോൾ വായ് നാറ്റവും ഈ ഫോബിയക്ക് കാരണമാകാറുണ്ട്.

വെനുസ്‌ട്രോഫോബിയ:

സുന്ദരികളായ സ്ത്രീകളോടുള്ള അമിതവും നിരന്തരവും യുക്തിരഹിതവുമായ ഭയമാണ് വെനുസ്‌ട്രോഫോബിയ. ഇവർ സൗന്ദര്യമുള്ളവരെ കാണുമ്പോഴോ സംസാരിക്കുമ്പോഴോ ഉല്‍ക്കണ്ഠയില്‍ ആഴ്ന്നു പോവുന്നു. ഗ്രീക്ക് മിത്തോളജിയിലെ പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ വീനസ് എന്ന വാക്കും ഭയം എന്നര്‍ത്ഥം വരുന്ന ഫോബിയ എന്ന വാക്കും ചേര്‍ന്നാണ് വെനുസ്‌ട്രോഫോബിയ രൂപപ്പെട്ടത്. ചില മനുഷ്യരില്‍ വെനുസ്‌ട്രോഫോബിയ പരമ്പരാഗതമായി സംഭവിക്കാം. ചിലരില്‍ ഇത് പിന്നീട് രൂപപ്പെടുന്നതാണ്.

നിങ്ങൾക്ക് മാത്രമേ ഇത് പരിഹരിക്കാൻ കഴിയൂ

ഈ ഫോബിയകളെല്ലാം ഒരു വ്യക്തിയുടെ ഭൂതകാലത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നും ഉടലെടുക്കുന്നു, അതിന് നിങ്ങളോ നിങ്ങളുടെ പങ്കാളിയോ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഈ ഫോബിയകൾ അനുഭവിക്കുന്ന പങ്കാളിയോട് കാര്യങ്ങൾ വിശദീകരിക്കുകയും അവർക്ക് സമയം നൽകുകയും ചെയ്യേണ്ടത് പ്രധാനമാണ്. അപ്പോൾ മാത്രമേ നിങ്ങളുടെ ബന്ധം സംരക്ഷിക്കാൻ കഴിയൂ. എന്നാൽ ഈ ഭയം നിങ്ങളുടെ ബന്ധത്തെ ബാധിക്കുന്നുണ്ടെങ്കിൽ, കൃത്യസമയത്ത് സൈക്യാട്രിസ്റ്റിനെ സമീപിക്കുക.

Keywords: News, Malayalam News, Valentine’s Week, Love, Lifestyle, Romantic, New delhi, Types Of Love Phobias You Never Knew About


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia