സെല്‍ഫി എടുക്കുന്നതിനിടെ ഡാമില്‍ വീണ് സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു

 


ADVERTISEMENT

വഡോദര: (www.kvartha.com 14.06.2016) സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ഡാമില്‍ വീണ് സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു. വഡോദരയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ സിന്ദ്‌റോത് ഡാമില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ചെക്ഡാമിന്റെ മുകളില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെയാണ് യുവാക്കള്‍ കാല്‍വഴുതി ഡാമില്‍ വീണത്.

ഒഴിവു സമയം ചെലവഴിക്കാനെത്തിയ നാലംഗ സംഘത്തില്‍ രണ്ടുപേരാണ് ദാരുണമായി മരിച്ചത്. ഇവരിലൊരാള്‍ ഡാമിനു സമീപം കുളിക്കുകയും മറ്റ് മൂന്നുപേര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ ഒരാള്‍ ഡാമിനകത്ത് കാല്‍ വഴുതിവീണപ്പോള്‍ അയാളെ രക്ഷിക്കാന്‍ മറ്റുള്ളവരും ചാടുകയായിരുന്നു.

ഇതില്‍ രണ്ടുപേരെ പിന്നീട് കാണാതാവുകയും ഒരാള്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു. പിന്നീട് മുങ്ങല്‍ വിദഗ്ധരെത്തിയാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ജയേഷ് ഭരിയ( 23) ഭാരത് പര്‍മാര്‍(24) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സെല്‍ഫി എടുക്കുന്നതിനിടെ ഡാമില്‍ വീണ് സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു

Also Read:
ആറുപേരുടേയും മൃതദേഹങ്ങള്‍ ഒരുമിച്ച് ഖബറടക്കും; ഖബറുകള്‍ തയ്യാറായി
Keywords:  Two Vadodara Youth Died In Mahisagar Dam During Catch Selfie, Friends, Missing, Photo, Dead Body, Police, Jayesh Bhariya, Bharath Parmar, Case, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia