വ്യഭിചാരകേന്ദ്രം നടത്തിയിരുന്ന രണ്ട് ഉസ്‌ബെക്ക് യുവതികള്‍ അറസ്റ്റില്‍

 


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വ്യഭിചാരകേന്ദ്രം നടത്തിവന്ന രണ്ട് ഉസ്‌ബെക്ക് യുവതികളെ പോലീസ് അറസ്റ്റുചെയ്തു. ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെ യുവതികള്‍ വ്യഭിചാരത്തിന് പ്രേരിപ്പിച്ചതായും ആരോപണമുണ്ട്. ഷഹനാസ് (27), നസകത് (25) എന്നിവരാണ് അറസ്റ്റിലായത്.
ബന്ധുക്കളായ പെണ്‍കുട്ടികള്‍ ഇടപാടുകാരുടെ അടുത്തേയ്ക്ക് പോകുന്നുവെന്ന വ്യാജേന രക്ഷപ്പെടുകയായിരുന്നു. ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെതുടര്‍ന്നാണ് യുവതികളെ അറസ്റ്റ് ചെയ്തത്.

ബിസിനസ് വിസയില്‍ ഇന്ത്യയിലെത്തിയ യുവതികള്‍ ഗ്രേറ്റര്‍ കൈലാഷിലുള്ള വീട്ടില്‍ വ്യഭിചാര കേന്ദ്രം നടത്തിവരികയായിരുന്നു. ഇവരുടെ ഡാന്‍സ് ഗ്രൂപ്പില്‍ അംഗങ്ങളാകാമെന്ന് അറിയിച്ചതിനെതുടര്‍ന്നാണ് ബന്ധുക്കളായ പെണ്‍കുട്ടികള്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലെത്തിയത്. എന്നാല്‍ പെണ്‍കുട്ടികളെ അനാശാസ്യത്തിന് ഉപയോഗിക്കുകയായിരുന്നു യുവതികള്‍.

അനാശാസ്യത്തിന് തയ്യാറാകാതിരുന്ന പെണ്‍കുട്ടികളെ ക്രൂരമായ ശാരീരിക പീഡനത്തിന് വിധേയരാക്കിയതായി പരാതിയില്‍ പറയുന്നു.
വ്യഭിചാരകേന്ദ്രം നടത്തിയിരുന്ന രണ്ട് ഉസ്‌ബെക്ക് യുവതികള്‍ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY: New Delhi: Two Uzbek women have been arrested here for allegedly running a flesh trade racket under the garb of operating a dance troupe and forcing two of their female relatives into prostitution, police said.

Keywords: Delhi, Uzbekistan, Two Uzbek women arrested for running prostitution racket, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia