ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ഇരട്ട സ്‌ഫോടനം: രണ്ടുപേര്‍ അറസ്റ്റില്‍
May 1, 2014, 13:03 IST
ചെന്നൈ: (www.kvartha.com 01.05.2014) സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ഇരട്ട സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. സ്‌ഫോടനം നടന്ന ട്രെയിനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരുന്നു.
ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.സ്‌ഫോടനം നടത്തിയത് ഇലക്‌ട്രോണിക് ഡിവൈസ് ഉപയോഗിച്ചാണെന്നാണ് പ്രാഥമിക വിവരം. സിറ്റിനടിയില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എവിടെ വെച്ചാണ് ബോംബ് സീറ്റിനടിയില്‍ ഘടിപ്പിച്ചതെന്ന കാര്യം സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.
ചെന്നൈയില്‍ ഭീരാക്രമണം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട് ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും കനത്ത സുരക്ഷ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തെ കുറിച്ചുള്ള അന്വേഷണത്തിനായി ഹൈദരാബാദില്‍ നിന്നുള്ള എന്‍ഐഎ സംഘം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാരിനോട് സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു.
സ്‌ഫോടനത്തില്‍ ഗുണ്ടൂര്‍ സ്വദേശിനി സ്വാതി (22) ആണ് മരിച്ചത്. പരിക്കേറ്റ 12 പേരില്‍ രണ്ടു പേരുടെ നിലഗുരുതരമാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. രാവിലെ 7.25ന് ഒന്‍പതാമത്തെ പ്ലാറ്റ്‌ഫോമിലാണ് സ്‌ഫോടനമുണ്ടായത്. ഗുവാഹത്തി - ബാംഗ്ലൂര്‍ എക്‌സ്പ്രസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം. എസ് 4, എസ് 5 കോച്ചുകള്‍ക്കിടയിലാണ് സ്‌ഫോടനമുണ്ടായത്.
പരിക്കേറ്റവര്‍ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് ചെന്നൈ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. ചെന്നൈ സെന്‍ട്രലിലെ എല്ലാ ട്രെയിനുകളും സബേര്‍ബന്‍ ട്രെയിനുകളും റദ്ദാക്കി. പരിശോധനയ്ക്കു ശേഷം ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി
പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
അതേസമയം മരിച്ച സ്വാതിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സക്കായി 5,000 രൂപ വീതവും അടിയന്തര സഹായം നല്‍കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പോലീസ് പിന്തുടര്‍ന്ന കഞ്ചാവ് കടത്തിയകാര്‍ അപകടത്തില്‍പെട്ടു; പ്രധാന പ്രതി അറസ്റ്റില്‍
Keywords: Protection, Terrorists, Injured, Treatment, Hospital, Chennai, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.