2 മാസത്തെ ജയില്‍വാസം; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരഭരിതനായി രാജ് കുന്ദ്ര
Sep 21, 2021, 16:33 IST
മുംബൈ: (www.kvartha.com 21.09.2021) 62 ദിവസത്തെ ജയില്‍വാസത്തിനുശേഷം അശ്ലീല വിഡിയോ നിര്‍മാണ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വ്യവസായിയും നിര്‍മാതാവുമായ രാജ് കുന്ദ്ര മുംബൈയിലെ വസതിയിലെത്തി. വാഹനത്തില്‍ നിന്നിറങ്ങിയ കുന്ദ്രയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒന്നുംമിണ്ടാതെ വികാരഭരിതനായി നില്‍ക്കുകയായിരുന്നു കുന്ദ്ര.
50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ് കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പയ്ക്കും മുംബൈ കോടതി ജാമ്യം നല്‍കി. കുറ്റപത്രം സമര്‍പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകന്‍ വാദിച്ചു.
ജൂലൈയിലാണ് അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസില്‍ രാജ് കുന്ദ്രയ്ക്കെതിരെ 1,400 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമര്‍പിച്ചത്. രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്.
എന്നാല്‍ താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അതിനെ അശ്ലീലമായി ചിത്രീകരിച്ച് തന്നെ ബലിയാടാക്കിയതാണെന്നും രാജ്കുന്ദ്ര കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തന്നെ കേസിലേക്ക് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും രാജ് കുന്ദ്ര വാദിച്ചു.
Keywords: Two months in prison; Raj Kundra burst into tears, Mumbai, News, Arrested, Bail, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.