Militant Encounter | കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

 
Encounter between security forces and militants in Kashmir
Encounter between security forces and militants in Kashmir

Representational Image Generated by Meta AI

● കൊല്ലപ്പെട്ടവരിൽ ഒരാൾ വിദേശിയും മറ്റൊരാൾ പ്രദേശവാസിയുമണ്.
● ഏത് ഭീകര സംഘടനയിൽപ്പെട്ടവരാണെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ശ്രീനഗർ: (KVARTHA) ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മേഖലയില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായതെന്ന് സുരക്ഷാസേന പറയുന്നു.

സുരക്ഷാ സേനയുടെ പ്രാഥമിക വിവരമനുസരിച്ച്, സേനയും ഭീകരരും തമ്മില്‍  ഉണ്ടായ ഏറ്റുമുട്ടലിൽ, കൊല്ലപ്പെട്ടവരിൽ ഒരാൾ വിദേശിയും മറ്റൊരാൾ പ്രദേശവാസിയുമാണെന്നാണ്. ഏത് ഭീകര സംഘടനയിൽപ്പെട്ടവരാണെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല എന്നും സൈന്യം അറിയിച്ചു.

ശ്രീനഗറിലെ ഖന്യാർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെയാണ് അനന്തനാഗിലെ ഈ സംഭവമെന്ന് അതികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു..

#Kashmir #Militants #SecurityForces #Anantnag #Conflict #Terrorism

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia