SWISS-TOWER 24/07/2023

മദ്യം നല്‍കാന്‍ വിസമ്മതിച്ച വീട്ടുകാരെ ഭടന്‍മാര്‍ വെടിവെച്ചു കൊന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തേസ്പൂര്‍: (www.kvartha.com 16/02/2015) മദ്യം നല്‍കാന്‍ വിസമ്മതിച്ചതിന് വീട്ടുകാര്‍ക്കു നേരെ അസം റൈഫിള്‍സ് ഭടന്മാര്‍ നിറയൊഴിച്ചു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു യുവതിക്ക് പരിക്കേറ്റു. സോണിത്പൂര്‍ ജില്ലയിലെ തേസ്പൂരില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
മദ്യം നല്‍കാന്‍ വിസമ്മതിച്ച വീട്ടുകാരെ ഭടന്‍മാര്‍ വെടിവെച്ചു കൊന്നു

ഗൗതം ദാസ്, ബാബു ദാസ് എന്നിവരാണ് ഭടന്‍മാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജിനു ദാസ് എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ പോലീസ് അടുത്തുള്ള തേസ്പൂര്‍ കനക്‌ലത സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം ഭടന്മാര്‍ എന്തിനാണ് വീട്ടുകാര്‍ക്കെതിരെ ആക്രമം അഴിച്ചുവിട്ടതെന്ന കാര്യം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മദ്യം നല്‍കാന്‍ വിസമ്മതിച്ചതാണ് വീട്ടുകാരെ ആക്രമിക്കാന്‍ ഭടന്‍മാരെ പ്രേരിപ്പിച്ചതെന്നാണ്  പ്രദേശവാസികളുടെ  ആരോപണം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ഹൈവേ കൊള്ളയ്ക്കു പദ്ധതിയിട്ട 4 നേപ്പാള്‍ സ്വദേശികള്‍ ആയുധങ്ങളുമായി അറസ്റ്റില്‍

Keywords: Two killed, one injured in firing by Assam Rifles personnel, Gun attack, Police, hospital, Treatment, Police, Allegation, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia