മയക്കുമരുന്നുമായി 2 വിദേശ വനിതകള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായതായി കസ്റ്റംസ്; 'പിടിച്ചെടുത്ത് 25 കോടിയുടെ 5 കിലോ ഹെറോയിന്‍'
Sep 22, 2021, 15:58 IST
ADVERTISEMENT
മുംബൈ: (www.kvartha.com 22.09.2021) മയക്കുമരുന്നുമായി വിദേശ വനിതകള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായതായി കസ്റ്റംസ്. അഞ്ച് കിലോ മയക്കുമരുന്നുമായി രണ്ട് വിദേശ വനിതകളാണ് അറസ്റ്റിലായിരിക്കുന്നത്. ജൊഹന്നാസ്ബര്ഗില് നിന്നാണ് ഇവര്‍ മുംബൈയിലെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്ന ഹെറോയിന്‍ ആണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. ഇതിന് 25 കോടി രൂപ വില വരുമെന്ന് അധികൃതര്‍ പറഞ്ഞു. കോടതിയില്‍ ഹജരാക്കിയ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

