Cylinder Blast | ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ട്രകില്‍ നിന്ന് ഓക്സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് 2 മരണം
Dec 30, 2022, 15:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ ഓക്സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര് മരിച്ചു. രാവിലെ ഒമ്പതിനും 9.30നും ഇടയിലായിരുന്നു സംഭവം. മുഗല്സരായിയിലെ രവിനഗര്‍ മേഖലയിലുള്ള ദയാല്‍ ആശുപത്രിക്ക് പുറത്താണ് സ്ഫോടനമുണ്ടായത്.
ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ട്രകില്‍ നിന്ന് ഓക്സിജന്‍ സിലിന്‍ഡറുകള്‍ ഇറക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. ഓക്സിജന്‍ സിലിന്‍ഡര്‍ വിതരണം ചെയ്യുന്ന കംപനിയുടെ ജോലിക്കാരാണ് മരിച്ചത്. സ്ഫോടനത്തില്‍ മരിച്ച രണ്ടുപേരുടെയും ശരീരം ചിന്നിത്തെറിച്ചു. അഗ്നിരക്ഷാസേന ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.
ശക്തമായ സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കുലുക്കം തട്ടി. ആശുപത്രിയുടെയും സമീപത്തെ വീടുകളുടെയും ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. പ്രാദേശിക പൊലീസും മുഗല്‍സരായി എംഎല്‍എയും ഉടന്‍ സംഭവസ്ഥലത്തെത്തി. മരിച്ചവരുടെ ശരീരഭാഗങ്ങള്‍ പൊലീസ് പോസ്റ്റുമോര്‍ടത്തിനയച്ചു.
സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തുള്ള സുരക്ഷാ കാമറകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. സിലിന്‍ഡറില്‍ ഓക്സിജന്‍ നിറച്ചത് ശരിയായ വിധത്തിലാണോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: News,National,India,Lucknow,Uttar Pradesh,Death,Accident,hospital,Fire,Blast,Local-News, Two died in oxygen cylinder blast outside UP hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

