Found Dead | വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ നവവരനെ കല്യാണസാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 


ചെന്നൈ: (www.kvartha.com) വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി. റാണിപ്പെട്ട് സ്വദേശിയായ ശരവണന്‍ (27) ആണ് മരിച്ചത്. യുവാവിനെ ഭാര്യയുടെ കല്യാണസാരിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ചെങ്കല്‍പെട്ട് പൊലീസ് പറയുന്നത്: ശരവണനും ചെങ്കല്‍പെട്ടിനടുത്ത് ദിമ്മാവരം സ്വദേശിനിയായ രാജേശ്വരി എന്ന ശ്വേതയും (21) തമ്മിലുള്ള വിവാഹം ഞായറാഴ്ചയായിരുന്നു നടന്നത്. ബന്ധുക്കളായിരുന്ന ഇരുവരും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളുമായിരുന്നു. ദമ്പതികള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഇരു വീട്ടുകാരും ചേര്‍ന്ന് ഗംഭീരമായാണ് വിവാഹം നടത്തിയത്.

ചൊവ്വാഴ്ച, ദമ്പതികള്‍ വിവാഹത്തിന് ശേഷം ആദ്യമായി ഭാര്യ വീടായ ദിമ്മാവരത്ത് എത്തി. അന്ന് രാത്രി ഒമ്പത് മണിയോടെയാണ് ഇരുവരും മുറിയിലേക്ക് കിടക്കാനായി പോയതെന്നും ബുധനാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ ശ്വേതയുടെ നിലവിളി കേട്ടാണ് ഉണര്‍ന്നതെന്നും വീട്ടുകാര്‍ പറഞ്ഞു. അവര്‍ ഓടി ചെന്നപ്പോള്‍ ശ്വേത മുറിയില്‍ ബോധരഹിതയായി വീണുകിടക്കുകയായിരുന്നു. മുറിക്കുള്ളില്‍ ശ്വേതയുടെ കല്യാണസാരി ശരവണനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

സ്ഥലത്തെത്തിയ ചെങ്കല്‍പട്ട് താലൂക് പൊലീസ് സംഘം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ടത്തിനായി ചെങ്കല്‍പെട്ട് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച മധുവിധു ആഘോഷിക്കാനായി യാത്ര പോകാന്‍ തീരുമാനിച്ചതിനെ കുറിച്ചും സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും ചൊവ്വാഴ്ച രാത്രി ശരവണന്‍ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.


Found Dead | വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ നവവരനെ കല്യാണസാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


Keywords: News, National, National-News, Chennai-News, Regional-News, Chennai News, Chengalpattu News, Marriage, Youth, Wedding Saree, Groom, Found Dead, Hanged, Two days after marriage, Groom found hanged.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia