SWISS-TOWER 24/07/2023

Accidental Death | മലയാളി സിഐഎസ്എഫ് ജവാന്‍ ജാര്‍ഖണ്ഡില്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റാഞ്ചി: (www.kvartha.com) ജാര്‍ഖണ്ഡില്‍ മലയാളി സി ഐ എസ് എഫ് ജവാന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി എം അരവിന്ദാണ് മരിച്ചത്. ജാര്‍ഖണ്ഡ് പത്രാതു സി ഐ എസ് എഫ് യൂനിറ്റിലെ ജവാനായിരുന്നു. ധരംപാല്‍ (45) എന്ന മറ്റൊരു ജവാനൊപ്പം നടന്നുപോകുമ്പോഴാണ് അപകടമെന്നാണ് വിവരം. 
Aster mims 04/11/2022

യൂനിറ്റില്‍ നിന്ന് ചന്തയില്‍ പോയി മടങ്ങുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് റിപോര്‍ട്. അരവിന്ദിന് ഒപ്പമുണ്ടായിരുന്ന ഹരിയാന സ്വദേശിയായ ധരംപാല്‍ എന്ന ജവാനും മരിച്ചു. ഇരുവരും റോഡരികിലൂടെ നടന്നു വരുമ്പോഴായിരുന്നു അപകടം.

ഏത് വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിനുശേഷം ജവാന്‍മാരെ ആശുപത്രിയിലെത്തിച്ചവര്‍ പരുക്കേറ്റവരെ അവിടെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Accidental Death | മലയാളി സിഐഎസ്എഫ് ജവാന്‍ ജാര്‍ഖണ്ഡില്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു


മരണം സംബന്ധിച്ച് തിരുവനന്തപുരത്തെ ബന്ധുക്കള്‍ക്ക് സി ഐ എസ് എഫില്‍ നിന്ന് വിവരം ലഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം നാട്ടിലെത്തിക്കും.

Keywords:  News, National, National-News, Accident, Accidental Death, Doctor, Hospital, Vehicle, CISF, Died, Two CISF personnel including one Keralite died after being hit by unknown vehicle in Jharkhand.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia