Conflict | മണിപ്പൂരില്‍ രണ്ടുപേരെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി; മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും കാണാതായെന്നും പൊലീസ് 

 
Two Burned to Death, Six Missing After Manipur Clashes
Two Burned to Death, Six Missing After Manipur Clashes

Representational Image Generated by Meta AI

● കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി
● ഇരകളായവര്‍ മെയ്‌തേയ് വിഭാഗക്കാരാണെന്നാണ് റിപ്പോര്‍ട്ട് 
● ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണി മുതല്‍ കുക്കി ഭൂരിപക്ഷ മേഖലകളില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു
● അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട് 

ഇംഫാല്‍: (KVARTHA) കഴിഞ്ഞദിവസം സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 11 കുക്കി ആയുധധാരികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ചൊവ്വാഴ്ച മണിപ്പൂരില്‍ രണ്ടുപേരെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ്. തിങ്കളാഴ്ച കലാപകാരികള്‍ തീയിട്ട ജാകുരദോര്‍ കരോങ്ങ് മേഖലയിലെ അവശിഷ്ടങ്ങളില്‍ നിന്നാണ് ചൊവ്വാഴ്ച നടത്തിയ തിരച്ചിലില്‍ രണ്ട് പുരുഷന്മാരുടെ മൃതദേഹം കണ്ടെത്തിയത്.


ഏറ്റുമുട്ടലിന് പിന്നാലെ കാണാതായ 13 പേരില്‍ രണ്ട് പേരുടെ മൃതദേഹങ്ങളാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അഞ്ച് പേരെ കണ്ടെത്തിയരുന്നു. ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയുമാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് അറിയിച്ചു. 

ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സുരക്ഷാസേന വ്യക്തമാക്കി. ഇരകളായവര്‍ മെയ്‌തേയ് വിഭാഗക്കാരാണെന്നാണ് റിപ്പോര്‍ട്ട്. അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസത്തെ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണി മുതല്‍ കുക്കി ഭൂരിപക്ഷ മേഖലകളില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. 


അസമിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ജിരിബാം ജില്ലയില്‍ ബോറോബെക്രയിലുള്ള പൊലീസ് സ്റ്റേഷനും സമീപത്തെ സിആര്‍പിഎഫ് ക്യാംപിനും നേരെ ആയിരുന്നു അക്രമികള്‍ തിങ്കളാഴ്ച വെടിയുതിര്‍ത്തത്. 45 മിനിറ്റ് അക്രമം നീണ്ടുനിന്നു. സംഭവത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരുടെ പക്കല്‍ അത്യാധുനിക ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്. പത്ത് മൃതദേഹങ്ങളാണ് സുരക്ഷാ സേന കണ്ടെത്തിയത്. എകെ 47 അടക്കം വന്‍ ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തു. 

ജിരിബാമില്‍ പിന്നീട് സ്ഥിതി ശാന്തമായിരുന്നുവെങ്കിലും സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷാസേന ചൊവ്വാഴ്ച പട്രോളിങ് ശക്തമാക്കിയിരുന്നു. അതേസമയം, ജിരിബാമിലെ വെടിവെപ്പിനുശേഷം ഇംഫാല്‍ താഴ് വരയിലെ വിവിധ സ്ഥലങ്ങളില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. സായുധസംഘങ്ങള്‍ പരസ്പരം വെടിയുതിര്‍ത്തു. കലാപകാരികളെ നേരിടാനായി അസം റൈഫിള്‍സും സി ആര്‍ പി എഫും കൂടുതല്‍ സൈനികരെ വിവിധ മേഖലകളില്‍ വിന്യസിച്ചിരിക്കുകയാണ്.

#ManipurViolence #MissingPersons #CRPF #ConflictInManipur #ImphalUnrest #KukiClashes

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia