Died | ഊട്ടിയിൽ നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് ജീവനോടെ മണ്ണിനടിയിലായി; 2 പേർക്ക് ദാരുണാന്ത്യം

 


കോയമ്പത്തൂർ: (www.kvatha.com) നീലഗിരിയിലെ മഞ്ഞൻകൊരൈക്ക് സമീപം നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശി കുമരേശന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.
                   
Died | ഊട്ടിയിൽ നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് ജീവനോടെ മണ്ണിനടിയിലായി; 2 പേർക്ക് ദാരുണാന്ത്യം
                          
മതിലിനായി നാല് തൊഴിലാളികൾ സ്ഥലത്ത് കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. രണ്ട് തൊഴിലാളികൾ രക്ഷപ്പെട്ടെങ്കിലും മറ്റ് രണ്ട് പേർ 15 അടിയിലായി മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു. സേലം ജില്ലയിലെ ഓമല്ലൂർ സ്വദേശികളായ സഈദ് (55), വേലു (28) എന്നിവരാണ് മരിച്ചത്.

ഊട്ടിയിൽ നിന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർടത്തിനായി സർകാർ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ കലക്ടർ എസ്പി അമൃത്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ഊട്ടി ടൗൺ വെസ്റ്റ് പൊലീസ് കേസെടുത്തു.

Keywords: Two buried alive as earth caves in at construction site in Ooty, News,National,Top-Headlines,Tamilnadu,Government,Police,Case,Death, Workers.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia