അപേക്ഷകള്‍ അധികം ലഭിച്ചു: അകൗണ്ട് വേരിഫൈ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് ട്വിറ്റര്‍
May 29, 2021, 17:37 IST
ന്യൂഡെൽഹി: (www.kvartha.com 29.05.2021) അകൗണ്ട് വേരിഫൈ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് ട്വിറ്റര്‍. അഞ്ച് വര്‍ഷത്തിന് ശേഷമാണ് അകൗണ്ട് വേരിഫൈ ചെയ്യാനുള്ള സംവിധാനം ട്വിറ്റര്‍ കൊണ്ടുവന്നത്. എന്നാൽ ഈ സംവിധാനം തിരികെ കൊണ്ടുവന്ന് ആഴ്ചകള്‍ക്കുള്ളിലാണ് നിര്‍ത്തിയതും. ഒരേസമയത്ത് ചെയ്ത് തീരാവുന്നതിലും അധികം അപേക്ഷകള്‍ ലഭിച്ചതാണ് സംവിധാനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചതിന് പിന്നിലെന്നാണ് സൂചന.
നിലവില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലാത്ത അപേക്ഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം സംവിധാനം വീണ്ടും വരുമെന്ന് റിപോർടുകളുണ്ട്. വെള്ളിയാഴ്ചയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച വിവരം ട്വിറ്റര്‍ വിശദമാക്കിയത്. ഉപയോക്താക്കള്‍ക്ക് വേരിഫികേഷന്‍ കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് വിശദമാക്കിയാണ് ട്വിറ്ററിന്‍റെ അറിയിപ്പ്. വേരിഫികേഷന്‍റെ നീല നിറമുള്ള ടിക് മാര്‍ക് ലഭിക്കുന്നത് പറയുന്ന അഭിപ്രായങ്ങള്‍ക്ക് അംഗീകാരമായാണ് വിലയിരുത്തുന്നത്. 2017ല്‍ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്ന ശേഷമാണ് വേരിഫികേഷന്‍ നല്‍കുന്നത് ട്വിറ്റര്‍ നിര്‍ത്തി വച്ചത്. പുതിയ മാനദണ്ഡങ്ങളോടെയാണ് വേരിഫികേഷന്‍ പരിപാടി ട്വിറ്റര്‍ പുനരാരംഭിച്ചത്.
Keywords: News, New Delhi, Twitter, National, India, Social Media, Twitter stops accepting verification requests weeks after launching public verification program.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.