'അനുകമ്പയും സഹാനുഭൂതിയും കാണിക്കുന്നത്​ ഒരു കുറ്റകൃത്യമാണെങ്കിൽ ഞാൻ കുറ്റവാളിയാണ്'; ട്വിറ്റർ അകൗണ്ട് മരവിപ്പിക്കൽ നടപടിക്കെതിരെ രാഹുൽ ഗാന്ധി

 


ന്യൂഡെൽഹി: (www.kvartha.com 13.08.2021) അകൗണ്ട് മരവിപ്പിക്കലിലൂടെ ട്വിറ്റർ നടത്തുന്നത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് രാഹുൽഗാന്ധി. ട്വിറ്റര്‍ പക്ഷപാതത്തോടെ പെരുമാറുന്നുവെന്നും രാജ്യത്തെ രാഷ്ട്രീയം തീരുമാനിക്കുന്ന ട്വിറ്ററിന്റെ നടപടി തനിക്ക് അംഗീകരിക്കാനാകില്ല എന്നും രാഹുൽഗാന്ധി പറഞ്ഞു.

'രാജ്യത്തിന്റെ രാഷ്ട്രീയം തീരുമാനിക്കുന്ന ട്വിറ്റര്‍ നടപടി അംഗീകരിക്കാനാകില്ല. അകൗണ്ടുകള്‍ മരവിപ്പിക്കുന്നത് അപകടകരമാണ്. രാഹുല്‍ ഗാന്ധിയ്ക്ക് നേരെയുള്ള ആക്രമണമല്ല നടക്കുന്നത്, ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. അകൗണ്ടുകള്‍ മരവിപ്പിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധിയ്ക്ക് മാത്രമല്ല ട്വിറ്റര്‍ പൂട്ടിടുന്നത്. 20 മില്യണ്‍ വരുന്ന തന്റെ ഫോളോവേഴ്‌സിന് അഭിപ്രായം പറയാനുള്ള അവകാശത്തെയാണ് ട്വിറ്റര്‍ ഇല്ലാതാക്കിയിരിക്കുന്നത്.

'അനുകമ്പയും സഹാനുഭൂതിയും കാണിക്കുന്നത്​ ഒരു കുറ്റകൃത്യമാണെങ്കിൽ ഞാൻ കുറ്റവാളിയാണ്'; ട്വിറ്റർ അകൗണ്ട് മരവിപ്പിക്കൽ നടപടിക്കെതിരെ രാഹുൽ ഗാന്ധി

ഇത് തികച്ചും അനീതിയാണെന്ന് മാത്രമല്ല, ട്വിറ്റര്‍ ഒരു നിഷ്പക്ഷ പ്ലാറ്റ്‌ഫോമാണ് എന്ന ആശയം ലംഘിക്കുന്നതും കൂടിയാണ്. ഒരു പാർടിയുടെ പക്ഷം ചേരുക എന്നത് ഏറെ അപകടം നിറഞ്ഞ കാര്യമാണ്. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്റില്‍ ഞങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ല, മാധ്യമങ്ങളെയും നിയന്ത്രിക്കുന്നു. ട്വിറ്റര്‍ കേന്ദ്രം പറയുന്നത് കേട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തിരിച്ചടി നേരിടേണ്ടി വരും.' രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നാൽ ഡൽഹിയിൽ കൊല്ലപ്പെട്ട ബാലികയുടെ വ്യക്തിത്വം തുറന്നു കാട്ടി എന്ന പേരിൽ ബാലാവകാശ കമീഷന്റെ പരാതിയെത്തുടർന്നാണ് രാഹുൽ ഗാന്ധിയുടേതടക്കമുള്ള ട്വിറ്റർ അകൗണ്ടുകൾ മരവിപ്പിച്ചത്
എന്നാണ് ട്വിറ്ററിന്റെ വിശദീകരണം.

Keywords:  News, New Delhi, Rahul Gandhi, National, India, Politics, Twitter, Twitter biased, interfering in India's political process: Rahul Gandhi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia