Shinde Sworn CM | മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തു; ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
Jun 30, 2022, 20:35 IST
മുംബൈ: (www.kvartha.com) മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ശിവസേനാ സ്ഥാപകന്‍ ബാല്‍ താകറെയുടെയും ആനന്ദ് ഡിഗെയുടേയും
പേര് ഷിന്‍ഡെ സത്യവാചകത്തില്‍ പരാമര്‍ശിച്ചു. ആനന്ദ് ഡിഗെയുടെ ഡ്രൈവറായിട്ടായിരുന്നു ഷിന്‍ഡെ ശിവസേനയുമായി ബന്ധപ്പെടുന്നത്. ശിവസേനയിലെ വിമത നീക്കങ്ങള്‍ക്ക് മുന്നില്‍ നിന്നത് ഷിന്‍ഡെ ആയിരുന്നു. മഹാരാഷ്ട്രയിലെ 20-ാമത്തെ മുഖ്യമന്ത്രിയാണ് ഷിന്‍ഡെ. രാത്രി 7.30ന് രാജ്ഭവനിലെ ദര്‍ബാര്‍ ഹാളിലായിരുന്നു സത്യപ്രതിജ്ഞ.
ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു. കുടുംബ സമേതമാണ് ഫഡ്നാവിസ് ചടങ്ങിനെത്തിയത്. മന്ത്രിസഭയില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തത്. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം ഫഡ്നാവിസ് അംഗീകരിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയില്‍ നടത്തിയ വിമതനീക്കത്തിനൊടുവിലാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു അവസാനനിമിഷം വരെയുള്ള സൂചനയെങ്കിലും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടാകുകയായിരുന്നു. അതുവരെ ഒരു സൂചന പോലും പുറത്തുവിടാതെയായിരുന്നു ബിജെപി നീക്കം.
Keywords: Twist In The Tale: Eknath Shinde Sworn-In As Maharashtra CM, Fadnavis His Deputy, Mumbai, Trending, Politics, Shiv Sena, BJP, National, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.