Assault complaint | 'യുവാക്കൾക്ക് സംഘമായി കഞ്ചാവ് വലിക്കാൻ പെൺകുട്ടികളെ എത്തിച്ചിരുന്ന കാമുകിക്ക് നേരെ കാമുകന്റെ ആക്രമണം; പുരുഷന്‍മാരെയെല്ലാം അടിച്ചോടിച്ചു'; കോളജ് വിദ്യാർഥിനിയുടെ പരാതിയിൽ ട്വിസ്റ്റ്

 


ADVERTISEMENT

കന്യാകുമാരി: (www.kvartha.com) കാമുകൻ ആക്രമിച്ചെന്ന കോളജ് വിദ്യാർഥിനിയുടെ പരാതിയിൽ ട്വിസ്റ്റ്. സംഘം ചേര്‍ന്നിരുന്ന് കഞ്ചാവ് വലിക്കാന്‍ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നതിന് വിദ്യാർഥിനിയെ കാമുകൻ ആക്രമിക്കുകയായിരുന്നുവെന്നാണ് അന്വേഷത്തിൽ മനസിലാകുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കന്യാകുമാരി കുളച്ചലിലെ കോളജ് വിദ്യാർഥിനിയാണ് ആക്രമണത്തിന് ഇരയായത്.
  
Assault complaint | 'യുവാക്കൾക്ക് സംഘമായി കഞ്ചാവ് വലിക്കാൻ പെൺകുട്ടികളെ എത്തിച്ചിരുന്ന കാമുകിക്ക് നേരെ കാമുകന്റെ ആക്രമണം; പുരുഷന്‍മാരെയെല്ലാം അടിച്ചോടിച്ചു'; കോളജ് വിദ്യാർഥിനിയുടെ പരാതിയിൽ ട്വിസ്റ്റ്

വിദ്യാര്‍ഥിനി തലക്കടിയേറ്റ പരുക്കുകളോടെ ആശുപത്രിയിലെത്തിയതോടെയാണ് സംഭവം പുറത്തായത്. നാഗര്‍കോവില്‍ ജില്ലയിലെ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. 'അടുത്തിടെ പെണ്‍കുട്ടി കഞ്ചാവ് ഉപയോഗം തുടങ്ങി. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് കഞ്ചാവ് വലിക്കുന്ന പാര്‍ടികളിലായിരുന്നു താല്‍പര്യം. പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും പാര്‍ടികളില്‍ പതിവാണ്. ഇത്തരം പാര്‍ട്ടികളിലേക്കു സഹപാഠികളെ എത്തിച്ചിരുന്നതും ഈ പെണ്‍കുട്ടിയാണ്', പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ലഹരി ഉപയോഗത്തെ ചൊല്ലി കാമുകനും പെൺകുട്ടിയും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം ലഹരി പാർടി നടക്കുന്ന വിരമറിഞ്ഞെത്തിയ യുവാവ് ആക്രമിക്കുകയും ആയിരുന്നുവെന്നാണ് വിവരം. ഇയാൾ അവിടെയുണ്ടായിരുന്ന പുരുഷന്‍മാരെയെല്ലാം അടിച്ചോടിച്ചുവെന്നാണ് അറിയുന്നത്. ഒളിവിൽ പോയ കാമുകനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ ഇരയായ പെൺകുട്ടികളിലൊരാൾ രഹസ്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നുവെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയില്‍ ഗര്‍ഭ നിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തു. കുളച്ചല്‍ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia