Tushar Deshpande | ചെന്നൈ സൂപര്‍ കിങ്‌സിന്റെ യുവ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ വിവാഹിതനാകുന്നു; വധു 'സ്‌കൂള്‍ ക്രഷ്' നാഭ ഗദ്ദംവര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ചെന്നൈ സൂപര്‍ കിങ്‌സിന്റെ യുവ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ വിവാഹിതനാകുന്നു. സ്‌കൂള്‍ കാലം മുതലുള്ള കൂട്ടുകാരി നാഭ ഗദ്ദംവറാണു വധു. ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങുകള്‍ മുംബൈയില്‍ നടത്തി. 'സ്‌കൂള്‍ ക്രഷ്' എന്നതില്‍നിന്നു ഭാവി വധുവായി നാഭയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചുവെന്നാണ് തുഷാര്‍ ദേശ്പാണ്ഡെ സമൂഹമാധ്യമത്തില്‍ കുറിച്ചത്.

ക്രികറ്റ് ബോള്‍ കയ്യില്‍ പിടിച്ചാണ് തുഷാറും ഭാവിവധുവും വിവാഹ നിശ്ചയത്തിനു ശേഷം ഫോടോഷൂട് ചെയ്തത്. ഇന്‍ഡ്യന്‍ ക്രികറ്റ് താരം ശിവം ദുബെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ക്രികറ്റ് താരങ്ങളായ ഋതുരാജ് ഗെയ് ക് വാദ്, സൂര്യകുമാര്‍ യാദവ്, സിമര്‍ജിത് സിങ് എന്നിവര്‍ തുഷാറിനും നാഭയ്ക്കും ആശംസകള്‍ അറിയിച്ചു.

ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപര്‍ കിങ്‌സിനായി നിര്‍ണായക പ്രകടനമാണ് തുഷാര്‍ ദേശ്പാണ്ഡെ 2023 സീസണില്‍ നടത്തിയത്. വികറ്റ് വേട്ടയില്‍ ആറാം സ്ഥാനത്തുള്ള തുഷാര്‍, 16 മത്സരങ്ങളില്‍നിന്ന് 21 വികറ്റുകള്‍ വീഴ്ത്തി. 17 റണ്‍സ് വഴങ്ങി നാലു വികറ്റുകള്‍ വീഴ്ത്തിയതാണു സീസണിലെ മികച്ച പ്രകടനം.

ഫസ്റ്റ് ക്ലാസില്‍ 29 മത്സരങ്ങള്‍ കളിച്ചിട്ടുള്ള തുഷാര്‍ ദേശ്പാണ്ഡെ 80 വികറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ സൂപര്‍ കിങ്‌സിനു പുറമേ ഐപിഎല്ലില്‍ ഡെല്‍ഹി കാപിറ്റല്‍സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

ഡെല്‍ഹി കാപിറ്റല്‍സിനൊപ്പമുള്ള തന്റെ ആദ്യ സീസണില്‍ 28 കാരനായ പേസറിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് വികറ്റുകള്‍ മാത്രമാണ് നേടിയത്. 2022ല്‍ സി എസ് കെയില്‍ എത്തിയശേഷം രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച് ഒരു വികറ്റ് വീഴ്ത്തി.
Aster mims 04/11/2022

Tushar Deshpande | ചെന്നൈ സൂപര്‍ കിങ്‌സിന്റെ യുവ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ വിവാഹിതനാകുന്നു; വധു 'സ്‌കൂള്‍ ക്രഷ്' നാഭ ഗദ്ദംവര്‍


Keywords: Tushar Deshpande gets engaged to school crush Nabha Gaddamwar, Mumbai, News, Engaged, IPL, Wicket, Photoshoot, Delhi Capitals, Player, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia