Allegation | മരണത്തിന് മുമ്പ് തുനിഷ ഡേറ്റിംഗ് ആപില്‍ മറ്റൊരു യുവാവുമായി 15 മിനിറ്റ് വീഡിയോ കോളില്‍ സംസാരിച്ചു: ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് പ്രതിഭാഗം വക്കീല്‍ കോടതിയില്‍; ശീസന്‍ ഖാന്റെ ജാമ്യാപേക്ഷ ജനുവരി 11ന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com) മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിലുഡ് സിനിമാ- സീരിയല്‍ താരം തുനിഷ ശര്‍മ്മ (20) മരണത്തിന് മുമ്പ് ഡേറ്റിംഗ് ആപില്‍ 'അലി' എന്ന യുവാവുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നുവെന്ന് അറസ്റ്റിലായ നടന്‍ ശീസന്‍ ഖാന്‍. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ പാല്‍ഘറിലെ കോടതിയിലാണ് ഡേറ്റിംഗ് ആപിലെ അലിയെന്നയാളുടെ കാര്യം ഇയാളുടെ വക്കീല്‍ പറഞ്ഞത്. ഡേറ്റിംഗ് ആപിലൂടെ കഴിഞ്ഞ ഡിസംബര്‍ 21 നും 23 നും ഇടയില്‍ ഇരുവരും പലവട്ടം ആപിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോടതിയില്‍ ഖാന്റെ അഭിഭാഷകര്‍ പറഞ്ഞു.
Aster mims 04/11/2022

തുനിഷ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് അലിയുമായി 15 മിനിറ്റ് വീഡിയോ കോളില്‍ സംസാരിച്ചെന്ന് ശീസന്റെ അഭിഭാഷകര്‍ കോടതിയില്‍ അവകാശപ്പെട്ടു. ഈ കാര്യം പരിഗണിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കോടതി നിര്‍ദേശിക്കണമെന്നും പ്രതിഭാഗം വക്കീല്‍ ആവശ്യപ്പെട്ടു. 

തിങ്കളാഴ്ച വസായ് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍ ഡി ദേശ്പാണ്ഡെയാണ് ശീസന്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്. തുനിഷയുടെ മരണവുമായി ശീസന്‍ ഖാന് ബന്ധമില്ലെന്നാണ് നടന്റെ അഭിഭാഷകരായ ശൈലേന്ദ്ര മിശ്രയും ശരദ് റായിയും വാദിച്ചത്. 

നടിയെ ഹിജാബ് ധരിക്കാനും ഉറുദു പഠിക്കാനും ശീസന്‍ ഖാന്‍ നിര്‍ബന്ധിച്ചുവെന്നും ഇതില്‍ ഉയരുന്ന ലവ് ജിഹാദ് ആരോപണങ്ങളും നടന്റെ വക്കീലന്മാരായ മിശ്രയും റായിയും നിഷേധിച്ചു. തുടര്‍ന്ന് 2013ല്‍ നടിയും ഗായികയുമായ ജിയാ ഖാന്റെ ആത്മഹത്യ പ്രേരണ കേസില്‍ ബോളിവുഡ് നടന്‍ സൂരജ് പച്ചോളിക്ക് ജാമ്യം നല്‍കിയ വ്യവസ്ഥയില്‍ ശീസന് ജാമ്യം നല്‍കണമെന്ന് കോടതിയില്‍ ഇവര്‍ വാദിച്ചു. 

അതേ സമയം തുനിഷയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ തരുണ്‍ ശര്‍മ്മ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പരിശോധിച്ച് എതിര്‍ വാദങ്ങള്‍ തയ്യാറാക്കാന്‍ കോടതിയോട് സമയം ആവശ്യപ്പെട്ടു. ഇതോടെ കേസില്‍ വാദം കേള്‍ക്കുന്നത് കോടതി ജനുവരി 11 ലേക്ക് മാറ്റി.

ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് തുനിഷയുടെ മുന്‍ കാമുകനും സഹതാരവുമായ ശീസന്‍ ഖാന്‍ (28) അറസ്റ്റിലായത്. തുനിഷയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാരോപിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ശീസന്‍ ഖാന്റെ ജാമ്യാപേക്ഷ ജനുവരി 11 ന് പരിഗണിക്കും.

Allegation | മരണത്തിന് മുമ്പ് തുനിഷ ഡേറ്റിംഗ് ആപില്‍ മറ്റൊരു യുവാവുമായി 15 മിനിറ്റ് വീഡിയോ കോളില്‍ സംസാരിച്ചു: ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് പ്രതിഭാഗം വക്കീല്‍ കോടതിയില്‍; ശീസന്‍ ഖാന്റെ ജാമ്യാപേക്ഷ ജനുവരി 11ന്


അതേ സമയം ആത്മഹത്യ ചെയ്ത സീരിയല്‍ നടിയുടെ അമ്മ വനിത ശര്‍മ്മ കൂടുതല്‍ ആരോപണവുമായി ഞായറാഴ്ച രംഗത്ത് എത്തിയിരുന്നു. നടി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ നടിയുടെ കാമുകനായിരുന്ന ശീസാന്‍ ഖാന്റെ കുടുംബം നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയാണ് വനിത നല്‍കിയത്. 

വനിതയാണ് മകളുടെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നും, അവളെ പണത്തിന് വേണ്ടി യാചിക്കാന്‍ ഇടയാക്കിയെന്നുമാണ് ശീസാന്‍ ഖാന്റെ കുടുംബം ആരോപിച്ചത്. എന്നാല്‍ അത് നിഷേധിച്ച വനിത മൂന്ന് മാസത്തിനുള്ളില്‍ 3 ലക്ഷം രൂപ മകളുടെ അകൗണ്ടിലേക്ക് അയച്ചെന്നും അതിന് ബാങ്ക് രേഖകള്‍ തെളിവാണെന്നും പറയുന്നു. ഈ പണം ശീസാന്‍ ഖാന്റെ കുടുംബം ഉപയോഗിച്ചുവെന്നാണ് കരുതുന്നതെന്നും വനിത ആരോപിക്കുന്നു. 

Keywords:  News,National,India,Mumbai,Entertainment,Death,Case,Arrested,Allegation,Lawyers,Court,Bollywood,Actress,Top-Headlines,Trending, Tunisha spoke to man on dating app before death: Sheezan lawyers to court; bail hearing on Jan 11
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia