നാട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനത്തില്‍ വെച്ച് കുടിയേറ്റത്തൊഴിലാളി മരിച്ചു; വഴിയില്‍ തള്ളിയ മൃതദേഹത്തോടൊപ്പം മരിച്ചയാളുടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുഞ്ഞുങ്ങളെയും ഡ്രൈവര്‍ ഇറക്കിവിട്ടു

 


ADVERTISEMENT

ഭോപ്പാല്‍: (www.kvartha.com 18.05.2020) ലോക് ഡൗണിനെത്തുടന്ന് തൊഴിലും താമസ സ്ഥലവും പ്രതിസന്ധിയിലായതോടെ രാജ്യത്ത് നിരവധി കുടിയേറ്റത്തൊഴിലാളികളാണ് ദിവസവും സ്വന്തം നാട്ടിലേക്ക് പാലായനം ചെയ്യുന്നത്. നടന്നും ട്രക്കുകളിലുമുള്ള യാത്രക്കിടെ നൂറിലേറെപ്പേരാണ് വഴി മധ്യേയുണ്ടായ അപകടത്തില്‍പ്പെട്ടും മറ്റും മരിച്ചത്.

നാട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനത്തില്‍ വെച്ച് കുടിയേറ്റത്തൊഴിലാളി മരിച്ചു; വഴിയില്‍ തള്ളിയ മൃതദേഹത്തോടൊപ്പം മരിച്ചയാളുടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുഞ്ഞുങ്ങളെയും ഡ്രൈവര്‍ ഇറക്കിവിട്ടു

ഇത്തരത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനത്തില്‍ വെച്ച് മരിച്ച കുടിയേറ്റത്തൊഴിലാളിയുടെ മൃതദേഹം ട്രക്ക് ഡ്രൈവര്‍ വഴിയില്‍ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. മുംബൈയില്‍ നിന്നും ഉത്തര്‍പ്രദേശിലെ അസംഘട്ടിലേക്ക് മടങ്ങുകയായിരുന്നു തൊഴിലാളിയുടെ കുടുംബം.

വഴി മധ്യേ തൊഴിലാളി മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ മൃതദേഹവും തൊഴിലാളിക്കൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുഞ്ഞുങ്ങളെയും വഴിയില്‍ ഇറക്കിവിട്ടു.

അതേസമയം പലയിടങ്ങളിലും സമൂഹിക അകലം പാലിക്കാതെയാണ് കുടിയേറ്റത്തൊഴിലാളികളുടെ യാത്രയെന്നത് കൊവിഡ് പടരുന്നതിന്റെ സാധ്യത വധിപ്പിക്കുന്നു.

Keywords:  News, National, India, Bopal, Driving, Dead, Passenger, Daughters, Dead Body, Travel, House, Truck Driver Leaves Migrant Worker Dead Body on Road Side
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia