TRS wins | അതിശക്തമായ പോരാട്ടത്തിനൊടുവില്‍ തെലങ്കാനയില്‍ ബിജെപിക്കെതിരെ ടിആര്‍എസിന് അഭിമാന ജയം; എംഎല്‍എ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന നേതാവിന് തോല്‍വി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയിലെ മുനുഗോഡ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്ര സമിതി സ്ഥാനാര്‍ഥി കുസുകുന്തല പ്രഭാകര്‍ റെഡ്ഡി 11,666 വോടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ടിആര്‍എസ് സ്ഥാനാര്‍ഥി ബിജെപിയുടെ കോമത്തിറെഡ്ഡി രാജഗോപാല്‍ റെഡ്ഡിയില്‍ നിന്ന് കടുത്ത പോരാട്ടമാണ് നേരിട്ടത്. ഓഗസ്റ്റില്‍ സിറ്റിംഗ് കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന രാജഗോപാല്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തായി.
           
TRS wins | അതിശക്തമായ പോരാട്ടത്തിനൊടുവില്‍ തെലങ്കാനയില്‍ ബിജെപിക്കെതിരെ ടിആര്‍എസിന് അഭിമാന ജയം; എംഎല്‍എ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന നേതാവിന് തോല്‍വി

മുനുഗോഡ് ഉപതെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായി കണ്ട ബിജെപിയും ടിആര്‍എസും പ്രചാരണങ്ങളില്‍ കോടികളാണ് ചിലവഴിച്ചത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ പൊതു യോഗങ്ങള്‍ നടത്തുകയും വിജയം ഉറപ്പാക്കാന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും മുഴുവന്‍ സംഘത്തെയും വിന്യസിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഭാരത് രാഷ്ട്ര സമിതി എന്ന് പുനര്‍നാമകരണം ചെയ്ത ടിആര്‍എസ്, സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളുടെ ആധിപത്യം തെളിയിക്കാനും വലിയ വിജയത്തോടെ ദേശീയ തലത്തിലേക്ക് കടന്നുവരാനുമുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പ് കണ്ടത്. അതേസമയം ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനത്ത് ടിആര്എസിന് ബദലായി ഉയര്‍ന്നുവരാന്‍ ബിജെപി വിജയം പ്രതീക്ഷിച്ചിരുന്നു.

വോടെണ്ണലിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇരു സ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പമായിരുന്നു. പിന്നീട് ലീഡ് നില മാറിമറിയുകയായിരുന്നു. 12-ാം ഘട്ടത്തില്‍ ടിആര്‍എസിന്റെ പ്രഭാകര്‍ റെഡ്ഡി 7,000 ലധികം വോടുകളുടെ വ്യക്തമായ ലീഡ് നേടിയപ്പോള്‍, ജനവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് രാജഗോപാല്‍ റെഡ്ഡി പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Telangana, Political-News, Politics, Election, BJP, Congress, TRS wins after high-voltage contest with BJP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script