Demolished | 'ഓപറേഷന്‍ കമല'യുമായി ബന്ധപ്പെട്ട് നടപടി കടുപ്പിച്ച് തെലങ്കാന സര്‍കാര്‍; കേന്ദ്രമന്ത്രിയുടെ സുഹൃത്തായ പ്രതിയുടെ ഹോടെല്‍ പൊളിച്ച് നീക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഹൈദരാബാദ്: (www.kvartha.com) തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു (കെസിആര്‍) 'ഓപറേഷന്‍ കമല'യുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ കടുപ്പിക്കുന്നു. തെലങ്കാന രാഷ്ട്ര സമിതിയിലെ (ടിആര്‍എസ്) നാല് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചയാളുടെ ഹൈദരാബാദിലെ ഹോടെല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. 
Aster mims 04/11/2022

കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന, കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന വ്യവസായി നന്ദകുമാറിന്റെ ഫിലിം നഗറിലുള്ള 'ഡെകാന്‍ കിച്ചന്‍' ഹോടെലിന്റെ പ്രധാന ഭാഗങ്ങളാണ് ഹൈദരാബാദ് കോര്‍പറേഷന്‍ പൊളിച്ചത്. കോര്‍പറേഷന്റെ അനുമതിയില്ലാതെ നിര്‍മിച്ച അനധികൃത കെട്ടിടമാണെന്ന് ആരോപിച്ചാണ് നടപടി.  

ഞായറാഴ്ച മുതല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പത്തിടങ്ങളില്‍ കേസന്വേഷിക്കുന്ന തെലങ്കാന എസ് എ ടി സംഘം പരിശോധന നടത്തിയിരുന്നു. കേസില്‍, ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ തെലങ്കാന പൊലീസ് പരിശോധന നടത്തി. കേസിലെ പ്രതികളിലൊരാളായ ഫരീദാബാദ് ആസ്ഥാനമായുള്ള മതപ്രഭാഷകന്‍ രാമചന്ദ്ര ഭാരതിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മലയാളിയെയാണ് തെലങ്കാന പൊലീസ് തിരയുന്നതെന്നാണ് സൂചന. തുഷാര്‍ വെള്ളാപ്പള്ളിയെ ഈ വ്യക്തിയാണ് രാമചന്ദ്ര ഭാരതിക്ക് പരിചയപ്പെടുത്തിയെന്നാണ് വിവരം.

Demolished |  'ഓപറേഷന്‍ കമല'യുമായി ബന്ധപ്പെട്ട് നടപടി കടുപ്പിച്ച് തെലങ്കാന സര്‍കാര്‍; കേന്ദ്രമന്ത്രിയുടെ സുഹൃത്തായ പ്രതിയുടെ ഹോടെല്‍ പൊളിച്ച് നീക്കി


തെലങ്കാന സര്‍കാരിനെ അട്ടിമറിക്കാന്‍ എം എല്‍ എമാരെ സ്വാധീനിക്കാന്‍ 100 കോടിയോളം രൂപ ബി ജെ പി വാഗ്ദനം ചെയ്തുവെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആരോപിച്ചത്. ചര്‍ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് റാവു ആരോപിച്ചിരുന്നു. ടി ആര്‍ എസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന മൂന്ന് മണിക്കൂറോളം നീളുന്ന ഒളികാമറ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം തെലങ്കാന സര്‍കാര്‍ പുറത്തുവിട്ടിരുന്നു. നാല് പേരാണ് എം എല്‍ എമാരുമായി ചര്‍ച നടത്തിയത് ഇതില്‍ ഒരാള്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നാണ് റാവു ആരോപിച്ചത്.

അതേസമയം, സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിക്കാരായ എംഎല്‍എമാര്‍ക്കെതിരെ ബിജെപി പ്രചാരണം ശക്തമാക്കി. ബിജെപി ഏജന്റുമാരെന്ന് ആരോപിക്കപ്പെടുന്ന മൂന്നുപേരെ പൊലീസിന് കൈമാറിയ എംഎല്‍എ ഗുവാലബാല രാജുവിനെതിരെ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍, ജനദ്രോഹ നടപടികള്‍ വിശദീകരിക്കുന്ന പോസ്റ്ററുകള്‍ പതിച്ചാണ് പ്രചാരണം.

Keywords: News,National,India,Hyderabad,Hotel,Demonetization,Politics,party,Allegation,BJP, Government,Top-Headlines, TRS MLAs poaching case: Civic body demolishes 'illegal' sheds belonging to accused
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia