TRS leader booked | യുവതിയെ ആക്രമിക്കുകയും കഴുത്തറുക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ ടി ആര്‍ എസ് നേതാവിനെതിരെ കേസ്; കഴുത്തില്‍ മുറിവേറ്റ നിലയിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍

 


ഹൈദരാബാദ്: (www.kvartha.com) യുവതിയെ ആക്രമിക്കുകയും കഴുത്തറുക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ ടി ആര്‍ എസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ ടി ആര്‍ എസ് കോര്‍ഡിനേറ്ററും ജൂബിലി ഹില്‍സ് എം എല്‍ എ യുടെ പി എ യുമായ വിജയ് സിന്‍ഹ റെഡ്ഡിക്കെതിരെയാണ് പഞ്ചഗുട്ട പൊലീസ് കേസെടുത്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


തിങ്കളാഴ്ച പുലര്‍ചെ വിജയ് സിന്‍ഹ ആക്രമിച്ചെന്ന് ആരോപിച്ച് പഞ്ചഗുട്ട സ്വദേശിയായ നിഷ(35)യാണ് പരാതി നല്‍കിയത്. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തില്‍ മുറിവേറ്റ നിലയിലുള്ള നിഷയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തത്. ആക്രമണത്തിന് പിന്നില്‍ വിജയ് സിന്‍ഹയാണെന്നും ഇയാള്‍ ഭാര്യയുടെ സുഹൃത്താണെന്നുമായിരുന്നു നിഷയുടെ ഭര്‍ത്താവിന്റെ പ്രതികരണം.

TRS leader booked | യുവതിയെ ആക്രമിക്കുകയും കഴുത്തറുക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ ടി ആര്‍ എസ് നേതാവിനെതിരെ കേസ്; കഴുത്തില്‍ മുറിവേറ്റ നിലയിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍

'ആശുപത്രിയില്‍നിന്ന് രണ്ടോ മൂന്നോ തവണ ഭാര്യ എന്നെ വിളിച്ചിരുന്നു. പൊലീസുകാരും ആശുപത്രിയിലുണ്ടായിരുന്നു. ജൂബിലി ഹില്‍സ് എം എല്‍ എ യുടെ പി എയാണ് ആക്രമിച്ചതെന്നാണ് നിഷ പറയുന്നത്. വിജയ് സിന്‍ഹയും എന്റെ ഭാര്യയും സുഹൃത്തുക്കളായിരുന്നു.

അയാള്‍ എന്റെ ഭാര്യയുടെ ഫോണിലേക്ക് നിരവധിതവണ വിളിച്ചിട്ടുണ്ട്. ദിവസവും പലവട്ടം ഫോണില്‍ വിളിക്കും. നഗ്‌നനായി വീഡിയോ കോളുകളും ചെയ്തിരുന്നു. ഇവരുടെ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ എന്റെ കൈവശമുണ്ട്.

പക്ഷേ, വിലാസം തേടിപ്പിടിച്ചെത്തി ആക്രമിച്ചത് അപ്രതീക്ഷിത സംഭവമായിരുന്നു. ഇപ്പോള്‍ ഭാര്യയുടെ ആരോഗ്യനില ഗുരുതരമാണ്. അയാള്‍ എം എല്‍ എയുടെ കൂട്ടാളിയായതിനാല്‍ എനിക്ക് ഭയമുണ്ട്. അവര്‍ക്ക് ഗുണ്ടാസംഘങ്ങളുണ്ട്' എന്നും ഭര്‍ത്താവ് പറഞ്ഞു.

അതേസമയം, തനിക്കെതിരേയുള്ള പരാതി കെട്ടിച്ചമച്ചതാണെന്നും ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് വിജയ് സിന്‍ഹ റെഡ്ഡി മാധ്യമങ്ങളോട് പ്രതികരിച്ചത്. പരാതിക്ക് പിന്നില്‍ മുന്‍ ഡെപ്യൂടി മേയറായ ബാബാ ഫസിയുദ്ദീന്‍ ആണെന്നും വിജയ് ആരോപിച്ചു.

'ഞാന്‍ ടി ആര്‍ എസ് പാര്‍ടിയുടെ ബോരബാണ്ട ഡിവിഷനിലെ കോര്‍ഡിനേറ്ററാണ്. കഴിഞ്ഞ ആറുവര്‍ഷം മുന്‍ ഡെപ്യൂടി മേയറും ഇപ്പോള്‍ ബോരബാണ്ടയിലെ കോര്‍പറേറ്ററുമായ ബാബാ ഫസിയുദ്ദീന്റെ പി എ ആയി പ്രവര്‍ത്തിച്ചു. എന്നാല്‍ പണം തട്ടല്‍ അടക്കമുള്ള അദ്ദേഹത്തിന്റെ പല കള്ളത്തരങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നതോടെ ആ ജോലി വിട്ടു.

പിന്നീട് പാര്‍ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. എനിക്കെതിരേ കേസ് ഫയല്‍ ചെയ്യാന്‍ പരാതിക്കാരിക്കും ഭര്‍ത്താവിനും ബാബാ ഫസിയുദ്ദീന്‍ മൂന്നുലക്ഷം രൂപ നല്‍കിയ കാര്യം ഒരാഴ്ച മുമ്പ് അറിഞ്ഞിരുന്നു. കഴിഞ്ഞദിവസമാണ് ഞാന്‍ യുവതിയെ കൊല്ലാന്‍ ശ്രമിച്ചെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.

രാത്രി ഒരുമണിക്ക് ഞാന്‍ ആക്രമിച്ചെന്നാണ് പരാതി. എന്നാല്‍ ആ സമയത്ത് ഞാന്‍ എവിടെയായിരുന്നു എന്നതിന് എന്റെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ട്. എല്ലാ തെളിവുകളും പൊലീസിന് കൈമാറും' എന്നും വിജയ് സിന്‍ഹ റെഡ്ഡി പറഞ്ഞു.

Keywords: TRS leader booked for trying to slit woman's throat in Hyderabad, Hyderabad, News, Police, Politics, Complaint, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia