Investigation | മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് കോൾ ചെയ്യുന്നതിനും ഇൻ്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിനും നിരന്തരം പ്രശ്‌നം; അന്വേഷിച്ചുചെന്ന പൊലീസ് കണ്ടെത്തിയത്!

 

ന്യൂഡെൽഹി: (KVARTHA) മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് കോൾ ചെയ്യുന്നതിനും ഇൻ്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിനും നിരന്തരം പ്രശ്‌നമുണ്ടായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് വലിയ മോഷണം. ഒടുവിൽ മൊബൈൽ ടവർ ഉപകരണങ്ങൾ മോഷ്ടിക്കുകയും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സംഘത്തെ ഡെൽഹി പൊലീസിൻ്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രണ്ട് ജീവനക്കാർ ഉൾപ്പെടെ 15 പ്രതികളാണ് പിടിയിലായത്. ഇവരുടെ അറസ്റ്റോടെ ഡെൽഹി എൻസിആറിൽ മൊബൈൽ ടവർ ഉപകരണങ്ങൾ മോഷണം പോയ 63 കേസുകൾ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.
  
Investigation | മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് കോൾ ചെയ്യുന്നതിനും ഇൻ്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിനും നിരന്തരം പ്രശ്‌നം; അന്വേഷിച്ചുചെന്ന പൊലീസ് കണ്ടെത്തിയത്!

പൊലീസ് പറയുന്നത് ഇങ്ങനെ:


'നസീം, സണ്ണി രാജ്പുത്, സൽമാൻ, നഈം, മോർപാൽ, മഹേന്ദ്ര, ഇർഫാൻ, ഡാനിഷ്, നദീം, ഖാസിം, ഇസ്ഹാർ, പുനിത് കുമാർ, സോനു താക്കൂർ എന്ന പർവീൺ റാണ, സുമിത് റാണ, സൽമാൻ എന്നിവരാണ് അറസ്റ്റിലായത്. 33 ആർആർയു, 20 ബിബിയു, 15 ബാറ്ററികൾ, 20 കെട്ട് കേബിളുകൾ, രണ്ട് ആർഎസ്പി, യന്ത്ര ഭാഗങ്ങൾ തുടങ്ങിയവ ഇവരുടെ കൈവശം നിന്ന് കണ്ടെടുത്തു. ഇവയ്‌ക്കെല്ലാം ഏകദേശം 1.50 കോടി രൂപയാണ് വില. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മൊബൈൽ ടവറുകളിൽ നിന്ന് ആർആർയു, ബിബിയു, അനുബന്ധ ഉപകരണങ്ങൾ എന്നിവ വലിയ തോതിൽ മോഷണം പോയതായി എയർടെല്ലിൻ്റെ നാഷണൽ നോഡൽ ഓഫീസർ പൊലീസിനെ അറിയിച്ചിരുന്നു.

തൽഫലമായി, ഉപഭോക്താക്കൾക്ക് കോളുകൾ ചെയ്യുന്നതിനും ഇൻ്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിനും പ്രശ്‌നമുണ്ടായി. ഇൻസ്‌പെക്ടർ ശിവരാജ് സിംഗ് ബിഷ്ടിൻ്റെ മേൽനോട്ടത്തിൽ എസ്ഐ രവീന്ദർ കുമാർ, ദേവേന്ദ്രകുമാർ, സിമർജീത് കൗർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം ആരംഭിച്ചത്. സംഘത്തിലെ പ്രധാനികളായ നസീം, സൽമാൻ എന്നിവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവർ വിവിധ സംസ്ഥാനങ്ങളിലെ വിവിധ വ്യക്തികളിൽ നിന്ന്, മോഷ്ടിച്ച ഉപകരണങ്ങൾ വാങ്ങി ഡൽഹിയിലെ രോഹിണിയിലുള്ള തങ്ങളുടെ സ്ഥലത്ത് ഒളിപ്പിച്ചിരുന്നു. ഇതിനുശേഷം ഈ സാധനങ്ങൾ മറ്റു ആളുകൾക്ക് കൂടിയ വിലയ്ക്ക് വിൽക്കുകയായിരുന്നു.

മോഷ്ടിച്ച സാധനങ്ങൾ വിൽക്കാൻ ഉത്തം നഗറിൽ എത്തിയ സണ്ണി രാജ്പുത്തിനെയും സൽമാനെയും ഇൻസ്‌പെക്ടർ ശിവരാജ് ബിഷ്ടിൻ്റെ സംഘം അറസ്റ്റ് ചെയ്തു. പ്രതി സൽമാൻ്റെ നിർദേശപ്രകാരം ആക്രി കടയുടമ നസീമിനെ യുപിയിലെ മുസാഫർ നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഉപകരണങ്ങൾ നദീമിനും ഇസ്ഹാറിനും സഹോദരൻ മുഹമ്മദ് നഈമിനും വിൽപന നടത്തിയിരുന്നതായി പ്രതി നാസിം വെളിപ്പെടുത്തി. മുഹമ്മദ് നഈമിനെ മുസ്തഫാബാദിൽ നിന്ന് അറസ്റ്റ് ചെയ്തത് പ്രതി നസീമിൻ്റെ വിവരത്തെ തുടർന്നാണ്. മുമ്പ് ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനായി തൊഴിലാളികളായി ജോലി ചെയ്തിരുന്നതായും അതിനാൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും നീക്കം ചെയ്യുന്നതിനും പരിശീലനം നൽകിയിരുന്നതായും പ്രതികൾ വെളിപ്പെടുത്തി.

ജീവനക്കാരൻ തന്നെ മോഷണത്തിൽ ഏർപ്പെട്ടിരുന്നു


ചോദ്യം ചെയ്യലിൽ, താൻ എയർടെൽ കമ്പനിയിലെ ജീവനക്കാരനാണെന്നും ആർആർയു, ബിബിയു എന്നിവ ഇൻസ്റ്റാൾ ചെയ്യാനും അൺഇൻസ്റ്റാൾ ചെയ്യാനും വിദഗ്ധനാണെന്നും പ്രതി സണ്ണി രാജ്പുത് വെളിപ്പെടുത്തി. തൻ്റെ സാപ്രവർത്തകരായ മഹേന്ദ്ര, മോർപാൽ, ഇർഫാൻ എന്നിവരോടൊപ്പം എളുപ്പത്തിൽ വലിയ പണം സമ്പാദിക്കുന്നതിനായി ഡൽഹിയിലെ വിവിധ മൊബൈൽ നെറ്റ്‌വർക്ക് ടവറുകളിൽ സ്ഥാപിച്ചിരിക്കുന്ന ആർആർയു, ബിബിയു മോഷ്ടിക്കുന്നത് പതിവാക്കി. പ്രതികളായ ആക്രി കട ഉടമകളായ സൽമാനും നസീമും മോഷ്ടിച്ച ആർആർയു, ബിബിയു വാങ്ങുകയും നദീം, ഇസ്ഹാർ, സഹോദരൻ മുഹമ്മദ് നയീം എന്നിവർക്ക് കൂടുതൽ വിലയ്ക്ക് വിൽക്കുകയും ചെയ്തിരുന്നതായി പ്രതികൾ വെളിപ്പെടുത്തി'.

Keywords: Crime, Police, Investigation, Theft, Mobile Phone, Call, Internet, Tower, New Delhi, Crime Branch, Employees, NCR, Trouble making calls and using Internet services; Police found it!.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia