കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ത്രിപുരയില്‍ ത്രിണമൂലിനായി സര്‍വെയ്‌ക്കെത്തിയ പ്രശാന്ത് കിഷോറിന്റെ സംഘത്തെ ഹോടെലില്‍ തടഞ്ഞുവെച്ചു

 



അഗര്‍ത്തല: (www.kvartha.com 27.07.2021) വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി സര്‍വെ നടത്താനെത്തിയ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ഐപാക് (ഇന്ത്യന്‍ പൊളിറ്റികല്‍ ആക്ഷന്‍ കമിറ്റി) സംഘത്തെ ത്രിപുരയില്‍ തടഞ്ഞു. അഗര്‍ത്തലയില്‍ ഇവര്‍ താമസിച്ചിരുന്ന സ്വകാര്യ ഹോടെലില്‍ സംഘത്തെ തടഞ്ഞുവെക്കുകയായിരുന്നെന്നാണ് പരാതി. 22 പേരടങ്ങുന്ന സംഘത്തെ തിങ്കളാഴ്ച രാവിലെ മുതല്‍ പൊലീസ് തടഞ്ഞുവെച്ചു. 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ ത്രിപുര പൊലീസ് തടഞ്ഞിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ കയ്യില്‍ മുഴുവന്‍ രേഖകളുമുണ്ടെന്നാണ് ഇവര്‍ അറിയിച്ചതെന്ന് എന്‍ ഡി ടി വി റിപോര്‍ട് ചെയ്യുന്നു. സംസ്ഥാന ഭരണത്തെ കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള അഭിപ്രായമറിയാന്‍ സര്‍വേ നടത്തുന്നതിനായാണ് സംഘം ത്രിപുരയിലെത്തിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ത്രിപുരയില്‍ ത്രിണമൂലിനായി സര്‍വെയ്‌ക്കെത്തിയ പ്രശാന്ത് കിഷോറിന്റെ സംഘത്തെ ഹോടെലില്‍ തടഞ്ഞുവെച്ചു


2023 ലാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന് സംസ്ഥാനത്തുള്ള സാധ്യതകള്‍ പഠിക്കാനാണ് സംഘം ഇവിടെയെത്തിയത്. ഐപാക് സംഘത്തെ ബി ജെ പി സര്‍കാര്‍ വീട്ടുതടങ്കലിലാക്കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രടറി അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തു. ബംഗാളിലെ തൃണമൂല്‍ വിജയം ബി ജെ പിയെ അസ്വസ്ഥരാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ത്രിണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ത്രിണമൂലിന്റെ പാര്‍ലമെന്ററി പാര്‍ടി നേതാവായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ട മമതാ തിങ്കളാഴ്ച വൈകിട്ട് ഡെല്‍ഹിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘത്തെ ത്രിപുരയില്‍ തടഞ്ഞുവച്ചതായി വാര്‍ത്ത പുറത്തുവരുന്നത്. 

Keywords:  News, National, India, Tripura, COVID-19, Election, Police, Politics, Political Party, Tripura: Prashant Kishor’s I-PAC team ‘under house arrest’ amid survey of public perception on governance
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia