Quit | നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെ ത്രിപുരയില്‍ സിപിഎം എംഎല്‍എ പാര്‍ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു

 


അഗര്‍ത്തല: (www.kvartha.com) ത്രിപുരയില്‍ സിപിഎം എംഎല്‍എ പാര്‍ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് നേതാവിന്റെ പാര്‍ടി മാറ്റം. ഉനകോട്ടി ജില്ലയിലെ കൈലാഷഹര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്ന് വിജയിച്ച സിപിഎം നേതാവ് മൊബോഷര്‍ അലിയാണ് ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്നത്.

ഫെബ്രുവരി 16നാണ് ത്രിപുരയില്‍ നിയമസഭ തിരഞ്ഞെടുപ്പ്. ഭരണകക്ഷിയായ ബിജെപിയെ തോല്‍പിക്കാന്‍ സിപിഎമും കോണ്‍ഗ്രസും തമ്മില്‍ തിരഞ്ഞെടുപ്പ് ധാരണയില്‍ എത്തിയിരുന്നു. ഇരുപാര്‍ടികളും സീറ്റുപങ്കിട്ടാണ് മത്സരിക്കുന്നത്. ഇതുപ്രകാരം മൊബോഷര്‍ അലിയുടെ മണ്ഡലം കോണ്‍ഗ്രസിന് വിട്ടുകൊടുത്തിരുന്നു. കോണ്‍ഗ്രസിലെ ബിരജിത് സിന്‍ഹയാണ് ഇവിടെ മത്സരിക്കുക.

Quit | നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെ ത്രിപുരയില്‍ സിപിഎം എംഎല്‍എ പാര്‍ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു

സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് സിപിഎമില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. മൊബോഷര്‍ അലി ബിജെപിയില്‍ ചേരുന്നുവെന്ന കാര്യം സിപിഎം സംസ്ഥാന സെക്രടറി ജിതേന്ദ്ര ചൗധരി സ്ഥിരീകരിച്ചു.

ജിതേന്ദ്ര ചൗധരിയുടെ പ്രതികരണം ഇങ്ങനെ:

ഞങ്ങള്‍ അതേക്കുറിച്ച് കേട്ടിരുന്നു. അന്വേഷണത്തില്‍ അത് സത്യമാണെന്ന് സ്ഥിരീകരിച്ചു. സിപിഎമിന്റെ സജീവ നേതാവായിരുന്ന മൊബോഷര്‍ അലി ബിജെപിയില്‍ ചേര്‍ന്നത് ദൗര്‍ഭാഗ്യകരമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഞങ്ങള്‍ കോണ്‍ഗ്രസുമായി സീറ്റ് നീക്കുപോക്ക് നടത്തിയിരുന്നു. മൊബോഷറുമായി കൂടിയാലോചിച്ച ശേഷമാണ് ഈ സീറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിട്ടുകൊടുത്തത്. ഇത്തവണ മത്സരിക്കില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. പക്ഷേ, അവസാനഘട്ടത്തിലുള്ള ഈ മനംമാറ്റം നിര്‍ഭാഗ്യകരമാണ്.

മൊബോഷറിനെ പാര്‍ടിയില്‍നിന്ന് ആരും പിന്തുണയ്ക്കില്ല. ഇത്തവണ അദ്ദേഹത്തിന് സീറ്റ് നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് ശരിയാണ്. പക്ഷേ ഇത്തരമൊരുനീക്കം പ്രതീക്ഷിച്ചിരുന്നില്ല. മൊബോഷര്‍ പാര്‍ടി വിട്ടത് സിപിഎമിന്റെയും കോണ്‍ഗ്രസിന്റെയും ബന്ധത്തെ ബാധിക്കില്ല.

Keywords: Tripura: CPM MLA Moboshar Ali set to join BJP, Congress leader Billal Mia in TIPRA Motha, Tripura, News, Politics, Assembly Election, BJP, CPM, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia