Murudeshwar Tour | 123 അടി ഉയരമുള്ള ശിവ പ്രതിമ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരങ്ങളിലൊന്ന്, മൂന്ന് വശവും അറബിക്കടൽ; മുരുഡേശ്വർ ക്ഷേത്രത്തിന്റെ സവിശേഷതകൾ അറിയാം

 


മംഗ്ളുറു: (KVARTHA) ഹിന്ദു മതത്തിൽ മഹാശിവരാത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഹിന്ദു കലണ്ടർ അനുസരിച്ച്, എല്ലാ വർഷവും ഫാൽഗുന മാസത്തിലെ ചതുർദശി തീയതിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ ദിവസം, രാജ്യത്തുടനീളമുള്ള എല്ലാ ജ്യോതിർലിംഗങ്ങളിലും ശിവാലയങ്ങളിലും ശിവഭക്തരുടെ വൻ തിരക്കാണ് കാണപ്പെടുന്നത്. രാജ്യത്തുടനീളമുള്ള വിശുദ്ധവും പ്രസിദ്ധവുമായ ശിവക്ഷേത്രങ്ങളിൽ ദർശനത്തിനും ജലം അർപ്പിക്കുന്നതിനുമായി ശിവഭക്തർ രാവിലെ മുതൽ ക്യൂവിൽ നിൽക്കുന്നു. ധാരാളം ആളുകൾ എത്തുന്നതും മനോഹരവും പലതുകൊണ്ടും സവിശേഷവുമാണ് കർണാടക മുരുഡേശ്വർ ക്ഷേത്രം. കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന ഇത് വിനോദസഞ്ചാരികൾക്കിടയിൽ വളരെ ജനപ്രിയമാണ്.
  
Murudeshwar Tour | 123 അടി ഉയരമുള്ള ശിവ പ്രതിമ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരങ്ങളിലൊന്ന്, മൂന്ന് വശവും അറബിക്കടൽ; മുരുഡേശ്വർ ക്ഷേത്രത്തിന്റെ സവിശേഷതകൾ അറിയാം


മൂന്ന് വശവും അറബിക്കടൽ

കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ താലൂക്കിലാണ് മൂന്ന് വശവും അറബിക്കടലിനാൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കടൽത്തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ, ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള കാഴ്ച വളരെ മനോഹരമാണ്. 'മുരുഡേശ്വർ' എന്നത് ശിവൻ്റെ പേരാണ്. ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ രണ്ടാമത്തെ ശിവ പ്രതിമ ആയി കണക്കാക്കപ്പെടുന്ന വിഗ്രഹം പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട് എന്നതാണ് ഈ ക്ഷേത്രത്തിൻ്റെ പ്രത്യേകത. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശിവൻ്റെ പ്രതിമയാണ് ഏറ്റവും വലിയ പ്രതിമയായി കണക്കാക്കപ്പെടുന്നത്,

ശിവൻ്റെ ഈ കൂറ്റൻ പ്രതിമയുടെ ഉയരം ഏകദേശം 123 അടിയാണ്. പകൽ മുഴുവൻ സൂര്യരശ്മികൾ പതിക്കുന്ന വിധത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്, അതിനാൽ വിഗ്രഹം എപ്പോഴും തിളങ്ങുന്നു. ഏകദേശം രണ്ട് വർഷമെടുത്താണ് നിർമാണം പൂർത്തിയായത്. അഞ്ച് കോടിയോളം രൂപയാണ് ചിലവായത്. ഈ സവിശേഷമായ ക്ഷേത്രം ദർശിക്കുന്നതിനായി നാട്ടിൽ നിന്ന് മാത്രമല്ല വിദേശത്തുനിന്നും ധാരാളം ആളുകൾ എത്തുന്നു. കൂടാതെ ക്ഷേത്രപരിസരത്ത് തന്നെ 250 അടിയോളം ഗോപുരം സ്ഥിതിചെയ്യുന്നു, ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരങ്ങളിലൊന്നായി കണക്കാക്കുന്നു. ഗോപുരം 20 നില കെട്ടിടത്തിന് തുല്യമാണ്.

കന്ദുക മലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതുകൂടാതെ, പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിലാണ് ഈ പ്രദേശം. ആത്മീയമായ ദൈവികതയ്‌ക്കൊപ്പം പ്രകൃതിഭംഗിയും ഇവിടെ കാണാൻ കഴിയുന്നത് ഇതാണ്. ക്ഷേത്രത്തിനകത്ത് കയറുന്ന കോണിപ്പടിയുടെ കവാടത്തിനരികെ കോൺക്രീറ്റിൽ തീർത്ത ജീവനുള്ള രണ്ട് ആനകൾ നിർമ്മിച്ചിട്ടുണ്ട്. ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൽ ശിവൻ്റെ ആത്മലിംഗ പ്രതിഷ്ഠയുണ്ട്. ക്ഷേത്രത്തിൻ്റെ ഇന്നത്തെ രൂപം പ്രാദേശിക വ്യവസായിയായ ആർ എൻ ഷെട്ടിയാണ് നിർമ്മിച്ചത്. ശിവമൊഗ്ഗയിലെ കാശിനാഥാണ് ഈ വിഗ്രഹത്തിൻ്റെ ശിൽപി.


എങ്ങനെ എത്തിച്ചേരാം?

ക്ഷേത്രത്തിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയുള്ള മംഗ്ളൂറാണ് (Mangalore) മുരുഡേശ്വറിലെത്താൻ ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇതുകൂടാതെ, ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. രാജ്യത്തിൻ്റെ ഏത് കോണിൽ നിന്നും മുരുഡേശ്വർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാം. മുരുഡേശ്വർ റെയിൽവേ സ്റ്റേഷൻ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ്.

ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ട്രെയിനിൽ മംഗ്ളൂറിലെത്താം. ഇതുകൂടാതെ, കൊച്ചി, മുംബൈ, മംഗ്ളൂറു എന്നിവിടങ്ങളിൽ നിന്ന് ബസ്, ടാക്സി എന്നിവയിലൂടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ദേശീയ പാത 66 ലാണ് മുരുഡേശ്വർ സ്ഥിതി ചെയ്യുന്നത്. കർണാടകയിലെ പ്രധാന തീർഥാടന കേന്ദ്രമായ ഗോകർണയിലേക്കുള്ള ദൂരം മുരുഡേശ്വറിൽ നിന്ന് ഏകദേശം 55 കിലോമീറ്ററാണ്. ഗോകർണയെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളുമായും ട്രെയിൻ, റോഡ് മാർഗം ബന്ധിപ്പിച്ചിരിക്കുന്നു.
  
Murudeshwar Tour | 123 അടി ഉയരമുള്ള ശിവ പ്രതിമ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരങ്ങളിലൊന്ന്, മൂന്ന് വശവും അറബിക്കടൽ; മുരുഡേശ്വർ ക്ഷേത്രത്തിന്റെ സവിശേഷതകൾ അറിയാം

Keywords: News, Maha-Shivarathri, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Travel, Trip to Murudeshwar Temple.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia