Mahua Moitra | വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് പാര്‍ലമെന്ററി ലോഗിന്‍ വിവരങ്ങള്‍ നല്‍കിയെന്ന സംഭവം; തൃണമൂല്‍ എംപി മഹുവ മൊയ്ത്ര നവംബര്‍ 2ന് ഹാജരാകണമെന്ന് ലോക്‌സഭാ എതിക്‌സ് കമിറ്റി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് പാര്‍ലമെന്ററി ലോഗിന്‍ വിവരങ്ങള്‍ നല്‍കിയെന്ന സംഭവത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച് ലോക്‌സഭാ എതിക്‌സ് കമിറ്റി.
 
Mahua Moitra | വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് പാര്‍ലമെന്ററി ലോഗിന്‍ വിവരങ്ങള്‍ നല്‍കിയെന്ന സംഭവം; തൃണമൂല്‍ എംപി മഹുവ മൊയ്ത്ര നവംബര്‍ 2ന് ഹാജരാകണമെന്ന് ലോക്‌സഭാ എതിക്‌സ് കമിറ്റി

നേരത്തെ ഒക്ടോബര്‍ 31ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട കമിറ്റി, മഹുവ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് തീയതി മാറ്റി നല്‍കിയത്. എന്നാല്‍ ഇനിയും തീയതി മാറ്റാനാകില്ലെന്ന് കമിറ്റി വ്യക്തമാക്കി.

പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള ചോദ്യങ്ങള്‍ പോസ്റ്റു ചെയ്യാന്‍, ദര്‍ശന്‍ ഹിരാനന്ദാനിക്ക് ലോഗിന്‍ വിവരങ്ങള്‍ നല്‍കിയതായി കഴിഞ്ഞ ദിവസമാണ് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മഹുവ മൊയ്ത്ര വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെയാണ് മഹുവയോട് എതിക്‌സ് കമിറ്റി വിശദീകരണം തേടിയത്.

ലോഗിന്‍ വിവരങ്ങള്‍ നല്‍കിയതിന് പ്രതിഫലമായി ഹിരാനന്ദാനിയില്‍ നിന്ന് തനിക്ക് ലഭിച്ചത് ഒരു സ്‌കാര്‍ഫും ലിപ്സ്റ്റികുകളും മേകപ് വസ്തുക്കളും മാത്രമാണെന്നും മഹുവ പറഞ്ഞിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഹിരാനന്ദാനിയെ ക്രോസ് വിസ്താരം നടത്താനുള്ള അവസരം നല്‍കണമെന്നും മഹുവ ആവശ്യപ്പെട്ടു.

ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും സമ്മാനങ്ങളും വാങ്ങിയെന്ന ആരോപണത്തില്‍ എന്തെങ്കിലും തെളിവുണ്ടോയെന്നും മഹുവ ചോദിച്ചു. രാജ്യത്തിനു പുറത്തുനിന്ന് ലോഗിന്‍ ചെയ്താല്‍ സുരക്ഷാ വീഴ്ചയാണെന്ന ആരോപണം പരിഹാസ്യമാണെന്നും മഹുവ ചൂണ്ടിക്കാട്ടി. മഹുവയുടെ മുന്‍ പങ്കാളി കൂടിയായ സുപ്രീംകോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദഹാദ് റായ് ആണ് സിബിഐക്കു ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീകര്‍ക്കും പരാതി നല്‍കി.

ദഹാദ് റായ്, നിഷികാന്ത് ദുബെ എന്നിവര്‍ നേരത്തെ എതിക്‌സ് കമിറ്റിക്കു മുന്നില്‍ ഹാജരാവുകയും തങ്ങളുടെ വാദം അവതരിപ്പിക്കുകയും ചെയ്തു. മഹുവയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്ന് നിരീക്ഷിച്ച കമിറ്റി അവരോട് നേരില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. നവംബര്‍ രണ്ടിന് മഹുവയ്ക്ക് തന്റെ ഭാഗം വ്യക്തമാക്കാനുള്ള അവസരം നല്‍കുമെന്നും കമിറ്റി വ്യക്തമാക്കി.

Keywords:  Trinamool's Mahua Moitra Summoned By Ethics Panel On November 2, New Delhi, News, Trinamool's Mahua Moitra, Summoned, Ethics Panel, Warning, Parliament, Politics, Controversy, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia