തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 20 മരണം; നിരവധി പേര്‍ക്ക് പരിക്ക്, 17 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു
Dec 1, 2016, 11:57 IST
തിരുച്ചിറപ്പള്ളി: (www.kvartha.com 01.12.2016) തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 20 മരണം നിരവധി പേര്‍ക്ക് പരിക്ക്. തുരൈയൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലെ ജലാറ്റിന്‍ നിര്‍മാണശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. കെട്ടിടത്തിനുള്ളില്‍ 17 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായത്. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. പൊട്ടിത്തെറിയുടെ കാരണമെന്താണെന്ന് വ്യക്തമല്ല. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങികിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അഗ്‌നിശമന സേനയും പോലീസും തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചു വരികയാണ്. ആംബുലന്‍സുകളും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
Also Read:
കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ദിനാചരണത്തില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം; കുമ്പള പോലീസ് വലയത്തില്‍
Keywords: Trichy Fire: Ten Die in Explosion at Fireworks Factory, Medical Team, Fire Force, Injured, Ambulance, Building Collapse, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.