Tributes | 'പപ്പാ, നിങ്ങള്‍ എന്നോടൊപ്പമുണ്ട്, ഒരു പ്രചോദനമായി, എപ്പോഴും'; മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി രാഹുല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-ാം ചരമവാര്‍ഷികത്തില്‍ പ്രണാമം അര്‍പ്പിച്ച് രാജ്യം. 1991 മേയ് 21ന് ചെന്നൈയിലെ ശ്രീപെരുമ്പത്തൂരില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാക്കളും അടക്കം പ്രണാമം അര്‍പ്പിച്ചു. 1984 മുതല്‍ 1989 വരെ ഇന്‍ഡ്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി.

രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ പ്രണാമം അര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രാജീവ് ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ഹൃദ്യമായ വീഡിയോ പങ്കുവച്ചു. വീഡിയോയ്‌ക്കൊപ്പം 'പപ്പാ, നിങ്ങള്‍ എന്നോടൊപ്പമുണ്ട്, ഒരു പ്രചോദനമായി, എന്റെ ഓര്‍മകളില്‍, എപ്പോഴും' എന്നും അദ്ദേഹം കുറിച്ചു.

Tributes | 'പപ്പാ, നിങ്ങള്‍ എന്നോടൊപ്പമുണ്ട്, ഒരു പ്രചോദനമായി, എപ്പോഴും'; മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി രാഹുല്‍
 
അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ക്കൊപ്പം രാജീവ് ഗാന്ധിയുടെ സമാധിസ്ഥലമായ വീര്‍ഭൂമിയിലെത്തി രാഹുലും പുഷ്പാഞ്ജലി അര്‍പ്പിച്ചു. രാജീവ് ഗാന്ധിയെ 'ഇന്‍ഡ്യയുടെ മഹത്തായ പുത്രന്‍' എന്ന് വിശേഷിപ്പിച്ച ഖര്‍ഗെ, വോടിങ്, പഞ്ചായതിരാജ്, ടെലികോം, ഐടി തുടങ്ങിയ നടപടികളിലൂടെ അദ്ദേഹം ഇന്‍ഡ്യയെ രൂപാന്തരപ്പെടുത്തിയെന്ന് ട്വീറ്റ് ചെയ്തു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, എഐസിസി ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, കോണ്‍ഗ്രസ് എംപി മനീഷ് തിവാരി തുടങ്ങിയവരും പ്രണാമം അര്‍പ്പിച്ചു. കേരളത്തിലെ നേതാക്കളും രാജീവ് ഗാന്ധിക്ക് പ്രണാമം അര്‍പിച്ചു.

Keywords: Tributes pour in for Rajiv Gandhi on his death anniversary, New Delhi, News, Politics, Twitter, Rahul Gandhi, Congress Leaders, Sonia Gandhi, Priyanka Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia