UPI | വിദേശത്തേക്ക് പോവുകയാണോ? അവിടെയും യുപിഐ ഉപയോഗിക്കാൻ യാത്രയ്ക്ക് മുമ്പ് ഈ കാര്യങ്ങൾ ചെയ്തിരിക്കണം

 


ന്യൂഡെൽഹി: (KVARTHA) യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI) ഇന്ത്യയുടെ ഡിജിറ്റൽ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു. വ്യക്തികൾ അവരുടെ പണം കൈകാര്യം ചെയ്യുന്ന രീതിയിൽ വലിയ മാറ്റമുണ്ടായി. ഇടപാടുകൾ വേഗത്തിലും സൗകര്യപ്രദവുമാക്കി. ഈ തത്സമയ പേയ്‌മെൻ്റ് സംവിധാനം ഉപയോക്താക്കളെ അനായാസമായും ഉടനടിയും പണം കൈമാറാൻ സഹായിക്കുന്നു.

UPI | വിദേശത്തേക്ക് പോവുകയാണോ? അവിടെയും യുപിഐ ഉപയോഗിക്കാൻ യാത്രയ്ക്ക് മുമ്പ് ഈ കാര്യങ്ങൾ ചെയ്തിരിക്കണം

കൂടാതെ കഴിഞ്ഞ രണ്ട് വർഷമായി നിരവധി രാജ്യങ്ങൾ യുപിഐ ആപ്ലിക്കേഷനുകൾ വഴി പേയ്‌മെൻ്റുകൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ ഭൂട്ടാൻ, ഒമാൻ, യുഎഇ, നേപ്പാൾ, ഫ്രാൻസ്, ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ യുപിഐ സേവനങ്ങൾ ലഭ്യമാണ്. ഒരു വിദേശ യാത്രയ്ക്ക് പോകുമ്പോൾ അവിടെയും യുപിഐ ഉപയോഗിക്കാൻ ആപിൽ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

എന്താണ് ചെയ്യേണ്ടത്?

* നിങ്ങളുടെ യുപിഐ ആപ്പ് തുറക്കുക
* പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
* പേയ്മെന്റ് സെറ്റിംഗ്സ് വിഭാഗത്തിൽ, യുപിഐ ഇന്റർനാഷണൽ തിരഞ്ഞെടുക്കുക
* യുപിഐ പേയ്മെന്റുകൾക്കായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിന് അടുത്തുള്ള ആക്ടിവേറ്റ് ക്ലിക്കുചെയ്യുക.
* നിങ്ങളുടെ യുപിഐ പിൻ നൽകി സ്ഥിരീകരിക്കുക

പരിധി അറിയുക

യുപിഐ ഉപയോഗിച്ച് അന്താരാഷ്‌ട്ര ഇടപാടുകൾ നടത്തുമ്പോൾ ഒരു ഇടപാടിൽ കൈമാറ്റം ചെയ്യപ്പെടാവുന്ന തുകയുടെ പരിധിയെക്കുറിച്ച് ഉപയോക്താക്കൾ അറിഞ്ഞിരിക്കണം. നിലവിൽ, ഒരു ഇടപാടിന് 2,00,000 രൂപയാണ് ഔദ്യോഗിക പരമാവധി. ഈ പരിധിയിൽ കൂടുതൽ തുക അയയ്‌ക്കണമെങ്കിൽ, യുപിഐക്ക് പകരം നേരിട്ടുള്ള ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ ഉപയോഗിക്കണം.

Keywords:  News, Malayalam News, National, UPI, Travel, Bhutan Oman, UAE, Nepal , France, Srikanth, Travelling abroad? Here's a step-by-step guide to activate UPI international payments
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia