SWISS-TOWER 24/07/2023

'Agniveers' To Begin In December | അഗ്‌നിപഥ്: 2 ദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ഡിസംബറില്‍ പരിശീലനം തുടങ്ങുമെന്നും കരസേനാ മേധാവി ജെനറല്‍ മനോജ് പാണ്ഡെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സൈന്യത്തില്‍ നാലു വര്‍ഷത്തെ ഹ്രസ്വനിയമനത്തിന് കേന്ദ്രസര്‍കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കവുമായി കര, വ്യോമ സേനകള്‍.
Aster mims 04/11/2022


 'Agniveers' To Begin In December | അഗ്‌നിപഥ്: 2 ദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ഡിസംബറില്‍ പരിശീലനം തുടങ്ങുമെന്നും കരസേനാ മേധാവി ജെനറല്‍ മനോജ് പാണ്ഡെ

അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ഡിസംബറില്‍ പരിശീലനം തുടങ്ങുമെന്നും കരസേനാ മേധാവി ജെനറല്‍ മനോജ് പാണ്ഡെ പറഞ്ഞു. റിക്രൂട്മെന്റ് പ്രക്രിയ ഉടന്‍ ആരംഭിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഔദ്യോഗിക വെബ്സൈറ്റില്‍ വിജ്ഞാപനം പുറപ്പെടുവിക്കും. അതിനുശേഷം രെജിസ്‌ട്രേഷന്റെയും റിക്രൂട് മെന്റ് റാലിയുടെയും വിശദമായ ഷെഡ്യൂള്‍ ആര്‍മി റിക്രൂട്മെന്റ് ഓര്‍ഗനൈസേഷനുകള്‍ പ്രഖ്യാപിക്കും.

പരിശീലനം ഡിസംബറില്‍ തുടങ്ങും. സജീവ സേവനം 2023 മധ്യത്തോടെ ആരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധം കാര്യങ്ങള്‍ അറിയാതെയാണെന്നും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാല്‍ പദ്ധതിയില്‍ വിശ്വാസമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഇന്‍ഡ്യന്‍ വ്യോമസേനയിലേക്കുള്ള (IAF) ആദ്യ റിക്രൂട് മെന്റ് ജൂണ്‍ 24ന് ആരംഭിക്കുമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി അറിയിച്ചു. സായുധ സേനയില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാന്‍ കഴിയുന്നതിനാല്‍ രാജ്യത്തെ യുവാക്കള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിപഥ് പ്രവേശന പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ച് സൈനികരെ അഭിസംബോധന ചെയ്യുന്നതിനായി ആറ് ഫോര്‍വേഡ് ബേസുകള്‍ അദ്ദേഹം സന്ദര്‍ശിക്കും.

പദ്ധതിയെ അനുകൂലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും രംഗത്തെത്തി. അഗ്‌നിപഥ് യുവാക്കള്‍ക്ക് ഗുണകരമാണെന്ന് അമിത് ഷാ പറഞ്ഞപ്പോള്‍ പദ്ധതി പിന്‍വലിക്കില്ലെന്നാണ് രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കിയത്.

അഗ്‌നിപഥിന്റെ പ്രായപരിധിയില്‍ കേന്ദ്ര സര്‍കാര്‍ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷം അവസരം നഷ്ടപ്പെട്ടത് പരിഗണിച്ചു പ്രായപരിധി 21 വയസ്സില്‍ നിന്ന് 23 ആയാണ് വര്‍ധിപ്പിച്ചത്. പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ തെരുവിലിറങ്ങിയ ഉദ്യോഗാര്‍ഥികള്‍ പൊലീസിനെ ഉള്‍പെടെ ആക്രമിക്കുകയും ട്രെയിനുകള്‍ തീയിട്ട് നശിപ്പിക്കുകയും ടയറുകള്‍ കത്തിക്കുകയും ഓഫിസുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തിരുന്നു.

Keywords: Training Of First 'Agniveers' To Begin In December 2022: Indian Army Chief, New Delhi, News, Politics, Trending, Military, Protesters, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia