Cancellation | മണ്ണിടിച്ചിൽ: ബെംഗ്ളുറു-മംഗ്ളുറു പാതയിൽ 3 ദിവസം ഈ ട്രെയിനുകൾ റദ്ദാക്കി; കണ്ണൂർ-കെഎസ്ആർ ബെംഗ്ളുറു എക്സ്പ്രസും ഓടില്ല 

 
Cancellation

Image Credit: Facebook/ Indian Railway

റദ്ദാക്കിയവയിൽ മംഗ്ളുറു സെൻട്രൽ-വിജയപുര സ്പെഷൽ എക്സ്പ്രസും 

പാലക്കാട്: (KVARTHA) സക്ലേഷ്പൂരിനും ബല്ലുപേട്ടിനുമിടയിൽ റെയിൽ പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കാനായില്ല. ഓഗസ്റ്റ് 18, 19, 20 തീയതികളിൽ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകൾ 

* 19, 20 തീയതികളിൽ മംഗ്ളുറു സെൻട്രലിൽ നിന്നും പുറപ്പെടേണ്ട 07378 നമ്പർ മംഗ്ളുറു സെൻട്രൽ-വിജയപുര സ്പെഷൽ എക്സ്പ്രസ് 

* 18, 19 തീയതികളിൽ വിജയപുരത്ത് നിന്നും പുറപ്പെടേണ്ട 07377 നമ്പർ വിജയപുര-മംഗ്ളുറു സെൻട്രൽ സ്പെഷൽ എക്സ്പ്രസ് 

* 18, 19 തീയതികളിൽ മുറുഡേശ്വറിൽ നിന്നും പുറപ്പെടേണ്ട 16586 നമ്പർ മുറുഡേശ്വർ-എസ്എംവിബി ബാംഗ്ലൂർ എക്സ്പ്രസ് 

* 18, 19 തീയതികളിൽ എസ്എംവിബി ബെംഗ്ളൂരിൽ നിന്നും പുറപ്പെടേണ്ട 16585 നമ്പർ എസ്എംവിബി ബെംഗ്ളൂരു -മുറുഡേശ്വർ എക്സ്പ്രസ് 

* 18, 19 തീയതികളിൽ കെഎസ്ആർ ബെംഗ്ളൂരിൽ നിന്നും പുറപ്പെടേണ്ട 16595 നമ്പർ കെഎസ്ആർ ബെംഗ്ളൂരു-കാർവാർ എക്സ്പ്രസ് 

* 18, 19 തീയതികളിൽ കാർവാറിൽ നിന്നും പുറപ്പെടേണ്ട 16596 നമ്പർ കാർവാർ-കെഎസ്ആർ ബെംഗ്ളൂരു എക്സ്പ്രസ്

* 18, 19 തീയതികളിൽ കെഎസ്ആർ ബെംഗ്ളൂരിൽ നിന്നും പുറപ്പെടേണ്ട 16511 നമ്പർ കെഎസ്ആർ ബെംഗ്ളൂരു-കണ്ണൂർ എക്സ്പ്രസ് 

* 18, 19 തീയതികളിൽ കണ്ണൂരിൽ നിന്നും പുറപ്പെടേണ്ട 16512 നമ്പർ കണ്ണൂർ-കെഎസ്ആർ ബെംഗ്ളൂരു എക്സ്പ്രസ് 

* 19 തീയതിയിൽ യശ്വന്ത്പുർ ജംഗ്ഷനിൽ നിന്നും പുറപ്പെടേണ്ട 16515 നമ്പർ യശ്വന്ത്പുർ ജംഗ്ഷൻ-കർവാർ എക്സ്പ്രസ് 

* 20 തീയതിയിൽ കർവാറിൽ നിന്നും പുറപ്പെടേണ്ട 16516 നമ്പർ കാർവാർ-യശ്വന്ത്പുർ ജംഗ്ഷൻ എക്സ്പ്രസ്

#traincancellation #landslide #sakleshpur #balluppete #railway #kerala #india

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia