Train | ഒരു മയിൽ കാരണം ട്രെയിൻ ഒന്നരമണിക്കൂർ വൈകി! സംഭവം ഇങ്ങനെ
Jun 12, 2023, 13:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഉഡുപ്പി: (www.kvartha.com) ട്രെയിനിന് കുറുകെ പറന്നെത്തിയ മയിൽ ഇടിച്ചതിനെ തുടർന്ന് വണ്ടി ഒന്നര മണിക്കൂർ വൈകി. കർണാടകയിലെ കുന്ദാപൂർ മൂഡ്ലക്കാട്ടെ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് മത്സ്യഗന്ധ എക്‌സ്പ്രസ് നിർത്തിയിട്ടത്. മംഗ്ളൂറു - ഉഡുപ്പി റൂട്ടിൽ നന്ദിക്കൂറിൽ വെച്ചാണ് മയിൽ ട്രെയിനിൽ ഇടിച്ചത്.
ഇതിനെ തുടർന്ന് എൻജിന്റെ ചില്ലുകൾ തകർന്നതിനാൽ രാത്രികാലങ്ങളിൽ വാഹനമോടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്ന കാരണത്താൽ എൻജിൻ മാറ്റാനും തീരുമാനിച്ചു. ഇതോടെ എൻജിൻ മാറ്റുന്നതിനായി മുംബൈ-എറണാകുളം ട്രെയിൻ വരാൻ കാത്തുനിന്നു.
മൂഡ്ലക്കാട്ടെ റെയിൽവേ സ്റ്റേഷനിൽ ഏറെ നേരം ട്രെയിൻ നിർത്തിയിട്ടതോടെ മത്സ്യഗന്ധ എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാർ പരിഭ്രാന്തരായി. എന്നാൽ, യഥാർഥ സംഭവം അറിഞ്ഞതോടെ അവർക്ക് ആശ്വാസമായി. പിന്നീട് മുംബൈ-എറണാകുളം ട്രെയിൻ എത്തി എൻജിൻ മാറ്റിയ ശേഷം മത്സ്യഗന്ധ എക്‌സ്പ്രസ് യാത്ര തുടർന്നു.
Keywords: News, National, Uduppi, Train, Peacock, Karnataka, Matsyagandha Express, Train hits peacock, Journey continues after engine change.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.