Bizarre | പാടത്തേക്ക് ട്രെയിൻ എൻജിൻ എങ്ങനെയെത്തി? സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ചിത്രത്തിന് പിന്നിലെ സംഭവം ഇതാണ്!
● ബിഹാറിലെ ഒരു പാടത്തേക്കാണ് എൻജിൻ എത്തിയത്.
● സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
പട്ന: (KVARTHA) ബീഹാറിലെ ഗയയിൽ നിന്നുള്ള ഒരു അപ്രതീക്ഷിത ദൃശ്യം നാട്ടുകാരിലും സാമൂഹ്യ മാധ്യമങ്ങളിലും അമ്പരപ്പ് സൃഷ്ടിച്ചു. വസീർഗഞ്ച് സ്റ്റേഷനും കോൽന ഹാൾട്ടിനുമിടയിലുള്ള രഘുനാഥ്പൂർ ഗ്രാമത്തിലെ ഒരു പാടത്തേക്ക് ട്രെയിൻ എൻജിൻ പാളം തെറ്റി എത്തുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
കോച്ചുകളില്ലാതെ ഓടിക്കൊണ്ടിരുന്ന എൻജിൻ ലൂപ്പ് ലൈനിൽ ഗയയിലേക്ക് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പാളത്തിൽ നിന്ന് തെന്നിമാറിയാണ് പാടത്തെത്തിയത്. പാളം തെറ്റിയ എൻജിൻ കാണാൻ ആളുകൾ കൗതുകത്തോടെ തടിച്ചുകൂടി. പിന്നീട് ഈ ദൃശ്യം വൈറലായി. സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ തരത്തിൽ പ്രചരിച്ചു. ചിലർ ട്രോളാനും മറന്നില്ല.
വയലുകൾ ഉഴുതുമറിക്കാൻ ട്രെയിനുകൾ ഉപയോഗിക്കുന്നുവെന്ന തരത്തിലുള്ള മെമെകളും പലരും പടച്ചുവിട്ടു. ഇതിനിടെ, റെയിൽവേ അധികൃതർ സംഭവസ്ഥലത്തെത്തി പാളത്തിലേക്ക് എൻജിൻ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
#TrainDerailment, #BiharIncident, #SocialMediaBuzz, #TrainEngine, #GayaNews, #ViralMoment