Train Derailment | ഹൗറാ-മുംബൈ ട്രെയിൻ പാളം തെറ്റി; 2 മരണം, 20 പേർക്ക് പരിക്ക്; നിരവധി ട്രെയിനുകൾ റദ്ദാക്കി; എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി; പട്ടിക കാണാം 

 
Train Derailment Near Jamshedpur Causes Deaths and Disruptions
Train Derailment Near Jamshedpur Causes Deaths and Disruptions

Photo - X / PIB in Chandigarh

ഹൗറാ-തിതലഗഡ്-കാന്താബഞ്ജി എക്സ്പ്രസ് (22861), ഖർഗ്പുർ-ജാർഗ്രാം-ധനബാദ് എക്സ്പ്രസ് (08015/18019), ഹൗറാ-ബർബിൽ-ഹൗറാ ജൻശതാബദി എക്സ്പ്രസ് (12021/12022), ടാറ്റാ നഗർ-ഇറ്റാർവാ എക്സ്പ്രസ് (18109), ശാലിമാർ-എൽടിടി എക്സ്പ്രസ് (18030) എന്നീ ട്രെയിനുകൾ ചൊവ്വാഴ്ച റദ്ദാക്കി

മുംബൈ: (KVARTHA) ജാർഖണ്ഡിൽ നിന്ന് മുംബൈയിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന ഹൗറ-സിഎസ്എംടി എക്‌സ്പ്രസ് ട്രെയിൻ (12810) ചൊവ്വാഴ്ച പുലർച്ചെ 4.30 മണിയോടെ ജംഷഡ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെ വച്ച് പാളം തെറ്റി. അപകടത്തിൽ രണ്ട് യാത്രക്കാർ മരിച്ചു. 20 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.

ട്രെയിനിന്റെ 12 കോച്ചുകൾ പാളത്തിൽ നിന്ന് തെന്നിമാറി. അപകടത്തിന്റെ തോത് വളരെ വലുതായതിനാൽ, രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അഗ്നിശമന സേന, പൊലീസ്, റെയിൽവേ അധികൃതർ സ്ഥലത്തുണ്ട്. അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ഹൗറാ-സിഎസ്എംടി മുംബൈ മെയിൽ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്തു.

റദ്ദാക്കിയ ട്രെയിനുകൾ 

ഹൗറാ-തിതലഗഡ്-കാന്താബഞ്ജി എക്സ്പ്രസ് (22861), ഖർഗ്പുർ-ജാർഗ്രാം-ധനബാദ് എക്സ്പ്രസ് (08015/18019), ഹൗറാ-ബർബിൽ-ഹൗറാ ജൻശതാബദി എക്സ്പ്രസ് (12021/12022), ടാറ്റാ നഗർ-ഇറ്റാർവാ എക്സ്പ്രസ് (18109), ശാലിമാർ-എൽടിടി എക്സ്പ്രസ് (18030) എന്നീ ട്രെയിനുകൾ ചൊവ്വാഴ്ച റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ 

ബിലാസ്പുർ-ടാറ്റാ നഗർ എക്സ്പ്രസ് (18114) റൂർക്കേലയിലും എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ് (18190) ചക്രധാർപുരിലും ഹൗറാ-ചക്രധാർപുർ എക്സ്പ്രസ് (18011) ആദ്രയിലും ഇറ്റാർവാ-ടാറ്റാനഗർ എക്സ്പ്രസ് (18110) ബിലാസ്പുരിലും സർവീസ് അവസാനിപ്പിക്കും. ഈ സാഹചര്യത്തിൽ യാത്രക്കാർ റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് യാത്രാ വിവരങ്ങൾ അറിഞ്ഞ ശേഷം യാത്ര പുറപ്പെടേണ്ടതാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia