Train Collision | തമിഴ് നാട്ടില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം; 4 കോച്ചുകള്‍ പാളം തെറ്റി, 2 കോച്ചുകള്‍ക്ക് തീപിടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്


● അഗ്‌നിരക്ഷാസേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്
● തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
● അപകടത്തെ തുടര്‍ന്ന് ചെന്നൈ ഗുമ്മിടിപൂണ്ടി പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
ചെന്നൈ: (KVARTHA) തമിഴ് നാട്ടില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം. തിരുവള്ളൂവര്‍ ഗുമ്മിടിപൂണ്ടിക്ക് സമീപം കവരൈപ്പേട്ടയില്‍ വെള്ളിയാഴ്ച രാത്രി 8.27 ഓടെയാണ് അപകടം ഉണ്ടായത്. മൈസുരു ദര്‍ബാംഗ ഭാഗമതി ട്രെയിന്‍ ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതെന്ന വിവരമാണ് പുറത്തുവരുന്നത്.
അപകടത്തില്‍ നാല് കോച്ചുകള്‍ പാളം തെറ്റിയതായും രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചതായും വിവരമുണ്ട്. എന്നാല്‍ ആളപായമില്ലെന്നാണ് സൂചന. നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അഗ്‌നിരക്ഷാസേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
🔴 #BREAKING | Express Train Collides With Goods Train In Tamil Nadu, 2 Coaches On Fire https://t.co/UW2dcFIz03 pic.twitter.com/N6ZpjWO9a7
— NDTV (@ndtv) October 11, 2024
🔴 #BREAKING | Express Train Collides With Goods Train In Tamil Nadu, 2 Coaches On Fire https://t.co/UW2dcFIz03 pic.twitter.com/N6ZpjWO9a7
— NDTV (@ndtv) October 11, 2024
അപകടത്തെ തുടര്‍ന്ന് ചെന്നൈ ഗുമ്മിടിപൂണ്ടി പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കവരൈപ്പേട്ടയ്ക്ക് സമീപം ദണ്ഡവാളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് ഭാഗമതി എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.
#TrainAccident #TamilNadu #FireInTrain #TrainCollision #RescueOperations #NoCasualties