90 യാത്രക്കാരുണ്ടായിരുന്ന ട്രെയിൻ കോച് പാളം തെറ്റി; ആർക്കും പരിക്കില്ല

 


ADVERTISEMENT

ജംഷഡ്പൂർ: (www.kvartha.com 22.03.2022) ജാർഖണ്ഡ് ജംഷഡ്പൂരിലെ ടാറ്റാനഗർ സ്റ്റേഷനിൽ 90 യാത്രക്കാരുണ്ടായിരുന്ന ട്രെയിൻ കോച് പാളം തെറ്റി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു.
                     
90 യാത്രക്കാരുണ്ടായിരുന്ന ട്രെയിൻ കോച് പാളം തെറ്റി; ആർക്കും പരിക്കില്ല

വൈകുന്നേരം 4:17 ഓടെ മുംബൈ സിഎസ്‌എംടി-ഹൗറ പ്രതിവാര സൂപർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിൻ നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കുമ്പോഴായിരുന്നു സംഭവം പിന്നിൽ നിന്ന് രണ്ടാം സ്ഥാനത്തായിരുന്ന ഡി1 കോചാണ് പാളം തെറ്റിയത്.

എല്ലാ യാത്രക്കാരെയും പിന്നീട് ഇതര കോച്ചുകളിൽ കയറ്റി വൈകുന്നേരം 6.40 ന് ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു. ദുരന്തത്തിൽ പെട്ടവർക്ക് സ്‌റ്റേഷനിൽ തന്നെ ലഘുഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.

Keywords:  News, National, Top-Headlines, Jharkhand, Train, Injured, Railway Track, Passengers, Train Coach, Tatanagar Station, Train Coach With 90 Onboard Derails At Tatanagar Station, None Injured.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia