റിപബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്താനുള്ള ഇരുമ്പ് തൂണ്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 കാരന് ദാരുണാന്ത്യം; 3 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു, പ്രതിഷേധവുമായി നാട്ടുകാര്‍

 



ബക്‌സര്‍: (www.kvartha.com 26.01.2022) റിപബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്താനുള്ള ഇരുമ്പ് തൂണ്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 കാരന് ദാരുണാന്ത്യം. ബിഹാര്‍ നാഥ്പൂര്‍ സ്വദേശി ശുഭം കുമാറാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് കുട്ടികളെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

റിപബ്ലിക് ദിനാഘോഷ പരിപാടികള്‍ക്കിടെ ബക്‌സര്‍ ജില്ലയിലെ നാഥ്പൂര്‍ സര്‍കാര്‍ പ്രൈമറി സ്‌കൂളില്‍ രാവിലെയാണ് സംഭവം. പതാക ഉയര്‍ത്താനുള്ള ഇരുമ്പ് തൂണ്‍ സ്ഥാപിക്കുന്നതിനിടെ സ്‌കൂളിന് മുകളിലൂടെയുള്ള 11,000 വോള്‍ട്ട് വൈദ്യൂത ലൈനില്‍ തൂണ് തട്ടുകയും തുടര്‍ന്നുണ്ടായ വൈദ്യുതാഘാതമാണ് അപകടത്തിന് കാരണമായത്.

പരിക്കേറ്റവരെ മറ്റു വിദ്യാര്‍ഥികളെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശുഭം കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രാജ്പൂരിലെ കോണ്‍ഗ്രസ് എം എല്‍ എ വിശ്വനാഥ് റാം ആശുപത്രിയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഇറ്റാര്‍ഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം.     

വിഷയത്തില്‍ സ്‌കൂള്‍ പ്രിന്‍സിപല്‍, മറ്റ് അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. വിഷയത്തില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു. അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രദേശത്തെ റോഡുകള്‍ ഉപരോധിച്ചു.   
റിപബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്താനുള്ള ഇരുമ്പ് തൂണ്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 കാരന് ദാരുണാന്ത്യം; 3 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു, പ്രതിഷേധവുമായി നാട്ടുകാര്‍



സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെയുള്ള 11,000 വോള്‍ട് വൈദ്യുതി കമ്പികള്‍ വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയാണെന്നും ഇവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സൗത് ബിഹാര്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി എക്സിക്യൂടീവ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കിയതായി നാട്ടുകാര്‍ പറഞ്ഞു.     

വിഷയത്തില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു. അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രദേശത്തെ റോഡുകള്‍ ഉപരോധിച്ചു.

Keywords:  News, National, India, Bihar, Republic Day, Children, Death, Electrocuted, Electricity, Tragedy strikes Bihar's Dalit hamlet on Republic Day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia