Tragic Death | സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം 'നിധിവേട്ട' കളിക്കുന്നതിനിടെ അപകടം; 30 അടി താഴ്ചയുള്ള കിണറിലേക്ക് വീണ് യുവ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം, അന്വേഷണം

 


ADVERTISEMENT


ഹൈദരാബാദ്: (www.kvartha.com) സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം 'നിധിവേട്ട' കളിക്കുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറിലേക്ക് വീണ് യുവ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. വികാരാബാദില്‍ ഗോദുമഗുഡ ഗ്രാമത്തില്‍ ഒരു സാഹസിക ക്ലബില്‍ നടന്ന കളിക്കിടെയാണ് യുവാവിന് ജീവന്‍ നഷ്ടപ്പെട്ടത്. സായ് കുമാര്‍ എന്ന 38 കാരനാണ് മരിച്ചത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'ഹൈദരാബാദ് അഡ്വന്‍ജര്‍ ക്ലബ്' സംഘടിപ്പിച്ച മൂന്‍ലൈറ്റ് ക്യാംപിംഗിനിടെ ആയിരുന്നു അപകടം. ശനിയാഴ്ച സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പമായിരുന്നു സായ് കുമാര്‍ ഗെയിമില്‍ പങ്കെടുത്തത്. നിധിവേട്ടയുടെ ഭാഗമായി സമ്മാനം നേടുന്നതിന് വേണ്ടി എല്ലാവരും പലയിടങ്ങളിലായി ഒളിപ്പിച്ച നിധിക്ക് വേണ്ടിയുള്ള ക്ലൂ തിരയുകയായിരുന്നു. ഗെയിമില്‍ പങ്കെടുത്തുകൊണ്ടിരുന്ന കുമാര്‍ കിണറിനരികിലേക്ക് പോവുകയും അതില്‍ വീഴുകയും മുങ്ങിപ്പോവുകയുമായിരുന്നു. 

Tragic Death | സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം 'നിധിവേട്ട' കളിക്കുന്നതിനിടെ അപകടം; 30 അടി താഴ്ചയുള്ള കിണറിലേക്ക് വീണ് യുവ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം, അന്വേഷണം


കിണറില്‍ നിന്നും പുറത്ത് വരാന്‍ പലതരത്തില്‍ സായ് കുമാര്‍ ശ്രമിച്ചു. എന്നാല്‍, സാധിച്ചിരുന്നില്ല. ഉടനെ തന്നെ കുമാറിന്റെ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്‌നിരക്ഷാസേനാംഗങ്ങളെയും വിവരം അറിയിച്ചു. അവര്‍ സ്ഥലത്തെത്തുകയും സായ് കുമാറിനെ കിണറില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍, അപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

ഈ അഡ്വന്‍ജര്‍ ക്ലബ്, ഇതുപോലെ രസകരമെന്ന് തോന്നുന്ന പല ഗെയിമുകളും പരിപാടികളും സംഘടിപ്പിക്കാറുണ്ട്. അതില്‍ കാംപിങ്, ട്രെകിംഗ്, നിധിവേട്ട, മറ്റ് ഗെയിമുകള്‍ എന്നിവയെല്ലാം പെടുന്നു. അന്ന് അവര്‍ സംഘടിപ്പിച്ചത് നിധിവേട്ട എന്ന മത്സരമായിരുന്നു. പരിപാടിയുടെ സംഘാടകര്‍ക്ക് മേല്‍ അശ്രദ്ധയ്ക്ക് കുറ്റം ചുമത്തി. ഇതുപോലെ അപകടകരമായ ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ സംഘാടകര്‍ മുന്‍കരുതല്‍ എടുക്കുകയുണ്ടായില്ലെന്നും സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.  

Aster_MIMS Keywords:  News,National,India,Hyderabad,Local-News,Police,Enquiry,Death,Accident, Tragedy at Vikarabad club; Secunderabad man dies during games
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia